അൽ മന്നാഇ സെന്റർ സിഗ്നേച്ചർ ക്യാമ്പയ്ൻ സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ : അൽ മന്നാഇ കമ്മ്യൂണിറ്റിസ് അവയർനസ്സ് സെന്റർ മലയാള വിഭാഗം 'വിശ്വസ്തതാ രേഖ' ഒപ്പുവെക്കൽ ചടങ്ങ് സംഘടിപ്പിച്ചു.

ഗുദൈബിയ പാലസ് മസ്ജിദിന് സമീപമുള്ള അൽ മന്നാഇ ഹാളിൽ നടന്ന പരിപാടിയിൽ മന്നാഇ സെന്റർ നേതാക്കളായ ഷെയ്ഖ് ത്വലാൽ ബിൻ മുഹമ്മദ് അൽ മന്നാഇ, ഷെയ്ഖ് ഫവാസ് ബിൻ മുഹമ്മദ് അൽ മന്നാഇ, ഷെയ്ഖ് ആദിൽ സയ്യാർ, ഷെയ്ഖ് സ്വലാഹ് അൽ ഫഖീഹി, ഷെയ്ഖ് ഹുസൈൻ ഹൈദർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വിവിധ പ്രവാസി സമൂഹങ്ങളിൽ നിന്നുള്ള വൻ പങ്കാളിത്തവുമുണ്ടായി.

രാജ്യത്തോടും അതിന്റെ വിവേകശാലികളായ നേതൃത്വത്തോടുമുള്ള അചഞ്ചലമായ കൂറും പ്രതിബദ്ധതയും ദൃഢമാക്കുന്നതിനും, ദേശീയ ഐക്യത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും, ഭരണാധികാരി ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടുള്ള വിശ്വസ്തത പ്രകടമാക്കുന്നതിനുമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

സെന്റർ ആക്ടിങ് പ്രസിഡണ്ട് ഹംസ കെ. ഹമദ്, ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ, ഫിനാൻസ് സെക്രട്ടറി ഹംസ അമേത്ത്, ബിനു ഇസ്മാഈൽ, അബ്ദു ലത്വീഫ് സി.എം. എന്നിവർ നേതൃത്വം നൽകി.

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed