മലയാളി ബഹ്‌റൈനിൽ നി­ര്യാ­തനാ­യി­


മനാമ : ഒരാ­ഴ്ച്ചയോ­ളമാ­യി­ സൽ­മാ­നി­യ മെ­ഡി­ക്കൽ കോംപ്ലക്സിൽ ചി­കി­ത്സയിൽ‍ കഴി­ഞ്ഞി­രു­ന്ന പാ­റശാ­ല കോ­ട്ടവി­ള വീ­ട്ടിൽ തങ്കൻ ചെ­ല്ലയ്യൻ നി­ര്യാ­തനാ­യി­. ഇന്നലെ­ രാത്രി പത്ത് മണി­യോ­ടെ­ ഹൃ­ദയമി­ടു­പ്പ് നിൽക്കു­കയും മരണം സ്ഥി­രീ­കരി­ക്കു­കയു­മാ­യി­രു­ന്നു­.

തലച്ചോ­റിൽ രക്തം കട്ട പി­ടി­ച്ചതാണ് മരണകാ­രണം. 44 വയസാ­യി­രു­ന്നു­. രക്തസമ്മർ‍­ദ്ദം അമി­തമാ­യി­ കൂ­ടി­യ അവസ്ഥയി­ലാ­യി­രു­ന്നു­ ഇദ്ദേ­ഹത്തെ­ ആശു­പത്രി­യിൽ‍ പ്രവേ­ശി­പ്പി­ച്ചി­രു­ന്നത്. രോ­ഗ ലക്ഷണങ്ങൾ‍ മു­ന്പു­ണ്ടാ­യി­ട്ടു­ പോ­ലും അത് വകവെ­യ്ക്കാ­തെ­ ജോ­ലി­ ചെ­യ്തി­രു­ന്ന ഇദ്ദേ­ഹത്തെ­ ശരീ­രത്തി­ന്റെ­ ഒരു­ ഭാ­ഗം തളർ‍­ന്ന നി­ലയി­ലും, സംസാ­ര ശേ­ഷി­ നഷ്ടപ്പെ­ട്ട അവസ്ഥയി­ലു­മാണ് ആശു­പത്രി­യിൽ‍ എത്തി­ച്ചത്. ഉടൻ തന്നെ­ ഓപ്പറേ­ഷന് വി­ധേ­യമാ­ക്കി­യി­രു­ന്നു­വെ­ങ്കി­ലും കാ­ര്യമാ­യ പു­രോ­ഗതി­ ഉണ്ടാ­യി­രു­ന്നി­ല്ല. രണ്ട് ദി­വസം മു­ന്പെ­ ഡോ­ക്ടർ‍­മാർ‍ മസ്തി­ഷ്കമരണം സ്ഥി­രീ­കരി­ച്ചി­രു­ന്നു­.

മൃ­തദേ­ഹം നാ­ട്ടി­ലേ­യ്ക്ക് കൊ­ണ്ടു­പോ­കാ­നു­ള്ള ഏർ‍­പ്പാ­ടു­കൾ‍ കന്പനി­ അധി­കൃ­തർ‍ ചെ­യ്തു­വരി­കയാ­ണ്. ബഹ്റൈ­നി­ലെ­ ഐ.വൈ.സി.സി­യു­ടെ­ മു­ൻ­കാ­ല പ്രവർ‍­ത്തകനാണ് ഇദ്ദേ­ഹം. നി­ര്യാ­ണത്തിൽ ഐ.വൈ.­ സി.സി­ ദേ­ശീ­യ കമ്മറ്റി­ പ്രസി­ഡണ്ട് ഈപ്പൻ ജോ­ർ­ജ്, ജനറൽ സെ­ക്രട്ടറി­ അനസ് റഹീം, അൽ ജമീൽ കൺ­സ്ട്രക്ഷൻ­സ് മാ­നേ­ജിഗ് ഡയറക്ടർ തോ­മസ് ചെ­റി­യാൻ എന്നി­വർ അനു­ശോ­ചനം രേ­ഖപ്പെ­ടു­ത്തി­.

അപ്രതീ­ക്ഷി­ത മരണം, ഒറ്റപ്പെ­ട്ട് കു­ടുംബം

ദീ­ർ‍­ഘനാ­ളാ­യി­ സൗ­ദി­ അറേ­ബ്യയി­ലും, ബഹ്റൈ­നി­ലും കെ­ട്ടി­ടനി­ർ‍­മ്മാ­ണ രംഗത്ത് ജോ­ലി­ ചെ­യ്തു­ വരി­കയാ­യി­രു­ന്ന ഇദ്ദേ­ഹം നി­ലവിൽ‍ ബഹ്‌റൈ­നി­ലെ­ അൽ ജമീൽ കോ­ൺ­ട്രാ­ക്ടിങ് കന്പനി­ ജീ­വനക്കാ­രനാ­ണ്. ഭാ­ര്യയും രണ്ട് പെൺ‍കു­ട്ടി­കളും, ഒരാ­ൺ‍കു­ട്ടി­യും അടങ്ങു­ന്ന നി­ർ‍­ധനരാ­യ കു­ടുംബത്തി­ന്റെ­ ഏക ആശ്രയമാണ് പരേ­തൻ. ഇരട്ടകു­ട്ടി­കളാ­യ പെൺ‍കു­ട്ടി­കളിൽ‍ ഒരാ­ൾ‍­ക്ക് ജന്മനാ­ നടക്കു­വാൻ സാ­ധി­ക്കി­ല്ല. അടച്ചു­റപ്പി­ല്ലാ­ത്ത ഒറ്റമു­റി­ വീ­ട്ടി­ലാണ് ഇവരു­ടെ­ താ­മസം. അദ്ദേ­ഹത്തി­ന്റെ­ കു­ടുംബത്തെ­ സഹാ­യി­ക്കു­വാൻ താ­ൽ­പര്യമു­ള്ളവർ­ക്ക് ഐ.വൈ­.സി­.സി­ ചാ­രി­റ്റി­വിങ് കൺ­വീ­നറു­മാ­യി­ 35057630 എന്ന നന്പറിൽ‍ ബന്ധപ്പെ­ടാ­വു­ന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed