രാജ്യത്തോടും ഭരണാധികാരികളോടും കൂറുപ്രഖ്യാപിച്ച് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രതിജ്ഞ എടുത്തു
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തോടും ഭരണാധികാരികളോടുമുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസികൾ പ്രതിജ്ഞ എടുത്തു. സ്വദേശികളെയും വിദേശികളെയും ഒരുപോലെ കരുതുന്ന ഭരണകൂടം, പ്രവാസികൾക്ക് സ്വന്തം രാജ്യം നൽകുന്നതിനേക്കാൾ വലിയ സ്വാതന്ത്ര്യവും സുരക്ഷിതത്വവുമാണ് നൽകുന്നതെന്ന് യോഗം വിലയിരുത്തി.
ജനാധിപത്യ ഭരണക്രമത്തിൽ പൗരന്റെ സ്വാതന്ത്ര്യം നിലനിർത്തുവാനും അവകാശങ്ങൾ സംരക്ഷിക്കുവാനും ഭരണാധികാരികൾക്ക് കടമയുണ്ട്. അത് കൃത്യമായി നിറവേറ്റപ്പെടുമ്പോൾ രാജ്യത്തിന്റെ ഭരണഘടനയോട് കൂറും വിശ്വസ്തതയും പുലർത്താൻ പൗരന്മാർക്ക് സാധിക്കണം. മുൻപ് കോവിഡ് പ്രതിസന്ധി ഘട്ടത്തിലും, ഇപ്പോൾ നിലനിൽക്കുന്ന യുദ്ധഭീഷണിയുടെ സമയത്തും പ്രവാസി സമൂഹം ഒന്നിച്ച് ഈ രാജ്യത്തോടും ഭരണാധികാരികളോടും ചേർന്നുനിന്നു എന്നത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് ഒഐസിസി നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ച ഐക്യദാർഢ്യ യോഗം ഒഐസിസി ഗ്ലോബൽ കമ്മിറ്റിയംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു. ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സയ്യിദ് എം.എസ് യോഗത്തിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജീസൺ ജോർജ്, സെക്രട്ടറി വിനോദ് ഡാനിയേൽ, ജില്ലാ ഭാരവാഹികളായ ജോൺസൺ ടി. തോമസ്, കോശി ഐപ്പ്, ബിബിൻ മാടത്തേത്ത്, ബ്രൈറ്റ് രാജൻ, സിജി തോമസ്, റോബിൻ ജോർജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. യോഗത്തിന് ജില്ലാ ജനറൽ സെക്രട്ടറി ശോഭ സജി സ്വാഗതവും ഷാജി കെ. ജോർജ് നന്ദിയും രേഖപ്പെടുത്തി.
സന്തോഷ് ബാബു, ഈപ്പൻ പി.ജെ, റെജി എം. ചെറിയാൻ, സിബി അടൂർ, അബിൻ ജോൺ, അനിയൻ കുഞ്ഞ്, സിജു ചെറിയാൻ, നിഷ ശാമുവേൽ, സാം ആനപ്പറയ്ക്കൽ, സജി മത്തായി, എബി ജോൺ, എബിൻ മാത്യു, നോബിൾ ജേക്കബ്, ഷാബു കടമ്പനാട്, നിഥിൻ റാന്നി, സതീഷ് ജോർജ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി.
ിേ്ി്ിേ

