ലോക രക്തദാന ദിനം ആഘോഷിച്ച് ബി.ഡി.കെ ബഹ്‌റൈൻ
പ്രദീപ് പുറവങ്കര
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ.) ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ലോക രക്തദാതാ ദിനം ആഘോഷിച്ചു. സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്ന പരിപാടി മികച്ച പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.
ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഡോ. ഗോപിനാഥ് മേനോൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ബി.ഡി.കെ. ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രെസിഡന്റ് റോജി ജോൺ സ്വാഗതം ആശംസിച്ചു. സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡോ. പൃഥ്വിരാജ് ആരോഗ്യ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. സൽമാനിയ ബ്ലഡ് ബാങ്ക് ഉദ്യോഗസ്ഥൻ ഷിഹാബുദീൻ രക്തദാനവുമായി ബന്ധപ്പെട്ട സംശയനിവാരണ സെഷൻ കൈകാര്യം ചെയ്തു. രക്ഷാധികാരി ടി. ജെ. ഗിരീഷ്, ജനറൽ സെക്രട്ടറി രേഷ്മ ഗിരീഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ച ചടങ്ങിൽ അസിസ്റ്റന്റ് ട്രഷറർ രാജേഷ് പന്മന നന്ദി രേഖപ്പെടുത്തി. ആനന്ദ് വേണുഗോപാൽ നായർ പരിപാടിയുടെ അവതാരകനായിരുന്നു.
ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി രണ്ട് പ്രായപരിധികളിലായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ മൊമെന്റോയും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. 10 മുതൽ 13 വയസ്സ് വരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ ഹന അജ്മൽ ഒന്നാം സ്ഥാനവും ഭദ്ര കൃഷ്ണപ്രസാദ് രണ്ടാം സ്ഥാനവും നേടി. 14 മുതൽ 18 വയസ്സ് വരെയുള്ളവരുടെ വിഭാഗത്തിൽ സന അഷ്‌റഫ് ഒന്നാം സ്ഥാനവും അനൈദ ഷാജിൽ ആർ. രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കീർത്തന എ., വേദ അഭിലാഷ് എന്നിവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി. മത്സരത്തിൽ പങ്കെടുത്ത 49 കുട്ടികൾക്കും സർട്ടിഫിക്കറ്റും പ്രത്യേക സമ്മാനവും നൽകി ആദരിച്ചു. പ്രജി വി ചേവായൂർ, സലീന റാഫി, ഫാത്തിമ സെഹ്‌ല, അബ്ദുൽ നാഫി എന്നിവരാണ് മത്സരത്തിന് നേതൃത്വം നൽകിയത്.
കഴിഞ്ഞ ഒരു വർഷമായി ബി.ഡി.കെ.യുടെ രക്തദാന ക്യാമ്പുകളുമായും മറ്റ് പ്രവർത്തനങ്ങളുമായും സഹകരിച്ച ബഹ്റൈനിലെ പ്രമുഖ സംഘടനകളെയും ചടങ്ങിൽ ആദരിച്ചു. വോയ്സ് ഓഫ് ബഹ്‌റൈൻ, അൽ ഹിലാൽ ഹോസ്പിറ്റൽ സൽമാബാദ്, പാലക്കാട് പ്രവാസി അസോസിയേഷൻ, നില ബഹ്‌റൈൻ, ബഹ്‌റൈൻ മണിയൂർ കൂട്ടായ്മ, നിയാർക്ക് ബഹ്‌റൈൻ, പ്രവാസി ഗൈഡൻസ് ഫോറം, തേവർ പെരവൈ ബഹ്‌റൈൻ, ബജാവാ & സെവൻ സ്റ്റാർ മ്യൂസിക് എന്റർടെയ്ൻമെന്റ്, സെന്റ് പോൾസ് മാർത്തോമ യുവജന സഖ്യം, റിഫാ വ്യൂസ് കേരള ഡ്രൈവേഴ്സ്, വോയ്സ് ഓഫ് തിരുവനന്തപുരം എന്നീ സംഘടനകൾക്കാണ് ആദരവ് നൽകിയത്.
ബി.ഡി.കെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അശ്വിൻ രവീന്ദ്രൻ, ഗിരീഷ് കെ.വി., സുനിൽ മണവളപ്പിൽ, സെന്തിൽ കുമാർ, മൊയ്തു തിരുവള്ളൂർ, വി. എസ്. ബിജു, സുജേഷ് എണ്ണക്കാട്, ശ്രീജ ശ്രീധരൻ, സാബു അഗസ്റ്റിൻ, രമ്യ ഗിരീഷ്, അബ്ദുൽ സലാം, വിനീത വിജയൻ എന്നിവർ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.
േി്േ്ി

