നടി­യെ­ ആക്രമി­ച്ചതിൽ മു­കേ­ഷി­നും സി­.പി­.എം നേ­താ­വി­നും പങ്ക്: ജോ­ർ­ജ്ജ്‍


കോട്ടയം : കൊച്ചിയിൽ യുവനടിയെ ആക്രമിച്ച സംഭവത്തിൽ നടൻ മുകേഷ് എം.എൽ.എയെ കൂടാതെ ഒരു സി.പി.എം നേതാവിനും പങ്കുണ്ടെന്ന് പി.സി ജോർജ്ജ് എം.എൽ.എ ആരോപിച്ചു. അതേസമയം, സംഭവത്തിൽ മുകേഷിനും പങ്കുണ്ടെന്ന് തനിക്ക് ശക്തമായ സംശയുണ്ടെന്നും ജോർജ് പറഞ്ഞു. മുന്‍പും നടിമാർക്കെതിരെ ആക്രമണമുണ്ടായിട്ടും അമ്മയും സർക്കാരും ഒന്നും ചെയ്തിട്ടില്ല. 

കേസിൽ അറസ്റ്റിലായ നടൻ ദിലീപ് തെറ്റുകാരനല്ലെന്ന് താൻ പറഞ്ഞിട്ടില്ല. പ്രധാന പ്രശ്നങ്ങളിൽനിന്നും ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത നീക്കമാണ് ദിലീപിന്റെ അറസ്റ്റ് എന്നാണ് പറഞ്ഞത്. ഈ സംഭവത്തിൽ ദിലീപ് കുറ്റക്കാരനാണെന്ന് ഇപ്പോഴും താൻ വിശ്വസിക്കുന്നില്ലെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും പി.സി ജോർജ്ജ് ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed