പ്രവാസിയും നോർക്ക ഇൻഷുറൻസും; ബഹ്‌റൈൻ നവകേരള സംവാദം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം നിരക്കിലുണ്ടായ വൻ വർധന പ്രവാസികൾക്കും കുടുംബങ്ങൾക്കും കടുത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ബഹ്‌റൈൻ നവകേരളയുടെ നേതൃത്വത്തിൽ സംവാദം സംഘടിപ്പിച്ചു. ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ ബഹ്‌റൈനിലെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും പ്രവാസി സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവരും പങ്കെടുത്തു.

നിലവിലുണ്ടായിരുന്ന മറ്റ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഉപേക്ഷിച്ച് നോർക്ക കെയറിൽ അംഗങ്ങളായ പ്രവാസികൾക്ക് അപ്രതീക്ഷിതമായ പ്രീമിയം വർധന വലിയ തിരിച്ചടിയായെന്ന് സംവാദത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. കുറഞ്ഞ നിരക്കിൽ മെച്ചപ്പെട്ട ആരോഗ്യപരിരക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിൽ പദ്ധതിയിൽ ചേർന്നവർ ഇപ്പോൾ കടുത്ത ആശങ്കയിലാണ്. ഉയർന്ന പ്രീമിയം താങ്ങാനാകാതെ പദ്ധതിയിൽ തുടരാൻ കഴിയാത്ത സാഹചര്യം സാധാരണക്കാരായ പ്രവാസികളെ പ്രതിസന്ധിയിലാക്കും. കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക പുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികൾ കൂടുതൽ ജനകീയവും സാമ്പത്തികമായി താങ്ങാനാകുന്നതുമായിരിക്കണമെന്നും പ്രവാസി വിഷയങ്ങളിൽ സംഘടനാ വ്യത്യാസം കൂടാതെ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. പ്രീമിയം വർധനയുടെ സാഹചര്യവും പദ്ധതിയുടെ ആനുകൂല്യങ്ങളും സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും പ്രവാസികളുടെ ആശങ്കകൾ പരിഗണിക്കണമെന്നും പങ്കെടുത്തവർ ആവശ്യപ്പെട്ടു.

നവകേരള സെക്രട്ടറി രാജ് കൃഷ്ണൻ സ്വാഗതം ആശംസിച്ചു. എ.കെ. സുഹൈൽ മോഡറേറ്ററായിരുന്നു. അനിൽ കുമാർ, അനസ് റഹീം, മൊയ്തീൻകുട്ടി പുളിക്കൽ, കെ.ടി. സലീം, ഫൈസൽ എഫ്.എം, ഷബീർ മാഹി, ഫിറോസ് തിരുവത്ര, മനോജ് വടകര, സൽമാൻ ഫാരിസ്, അൻവർ നിലമ്പൂർ, കാസിം മലമേൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കൺവീനർ ഷാജി മൂതല നന്ദി അറിയിച്ചു.

article-image

effdsfdsfds

article-image

gsdfdfsdf

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed