വോയ്‌സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം; രാജേഷ് കുമാർ പ്രസിഡന്റ്, അൻഷാദ് റഹീം ജനറൽ സെക്രട്ടറി
പ്രദീപ് പുറവങ്കര
മുഹറഖ്: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ മുഹറഖ് ഏരിയ കമ്മിറ്റിക്ക് 2027–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ പ്രസിഡന്റായി രാജേഷ് കുമാറും ജനറൽ സെക്രട്ടറിയായി അൻഷാദ് റഹീമും ട്രഷററായി അതുൽ സദാനന്ദനും തിരഞ്ഞെടുക്കപ്പെട്ടു.
നിലവിലെ ഏരിയ പ്രസിഡന്റ് ഗോകുൽ കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം കേന്ദ്ര കമ്മിറ്റി സെക്രട്ടറി ധനേഷ് മുരളി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സെക്രട്ടറി അൻഷാദ് റഹീം കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ രാജേഷ് കുമാർ വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. വോയ്‌സ് ഓഫ് ആലപ്പി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സിബിൻ സലിം ആശംസകൾ നേർന്നു സംസാരിച്ചു. വൈസ് പ്രസിഡന്റ് അനസ് റഹീം മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റി ട്രഷറർ ബോണി, മെമ്പർഷിപ്പ് സെക്രട്ടറി സന്തോഷ് ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
നന്ദു പുരുഷോത്തമൻ (വൈസ് പ്രസിഡന്റ്), സജീവ് സദാനന്ദൻ (ജോയിന്റ് സെക്രട്ടറി), ഗോകുൽ കൃഷ്ണൻ (സെൻട്രൽ കമ്മിറ്റി പ്രതിനിധി) എന്നിവരാണ് മറ്റു പ്രധാന ഭാരവാഹികൾ. അനസ് റഹീം, നിതിൻ ചെറിയാൻ എന്നിവർ നിലവിലെ സെന്റർ എക്സിക്യൂട്ടീവ് പ്രതിനിധികളായി തുടരും. വിഷ്ണു മോഹൻ, അഭിരാം രാമചന്ദ്രൻ ദാസ്, നിതീഷ് നാരായണൻ, സുജിത് ഗോപിനാഥൻ, ഷിയാസ് ഷാജഹാൻ, വിജയ് കുമാർ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
dfsdsads


