കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തുന്ന നിയമഭേദഗതിക്ക് പാർലമെന്റിന്റെ അംഗീകാരം


പ്രദീപ് പുറവങ്കര

മനാമ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി നിബന്ധനകളും രക്ഷിതാക്കളുടെ മേൽനോട്ടവും ഉറപ്പാക്കുന്ന പുതിയ നിയമഭേദഗതിക്ക് ബഹ്‌റൈൻ പാർലമെന്റ് എംപിമാർ അംഗീകാരം നൽകി. നിലവിലെ പ്രായപരിധി പരിശോധനകൾ കുട്ടികൾ എളുപ്പത്തിൽ മറികടക്കുന്നുവെന്ന മുന്നറിയിപ്പുകളെ തുടർന്നാണ് ബഹ്‌റൈൻ ബാലനിയമത്തിൽ ഈ ഭേദഗതി നിർദ്ദേശിച്ചത്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, മെസ്സേജിംഗ് ആപ്പുകൾ, മറ്റ് ഓൺലൈൻ സേവനങ്ങൾ എന്നിവയിൽ കുട്ടികൾ അക്കൗണ്ട് തുടങ്ങുന്നതും ഉപയോഗിക്കുന്നതും രക്ഷിതാക്കളുടെയോ രക്ഷാകർത്താക്കളുടെയോ മേൽനോട്ടത്തിലാക്കാൻ അധികാരികൾക്ക് അധികാരം നൽകുന്നതാണ് പുതിയ നിയമം. അതേസമയം, ഇതിൽ പ്രത്യേക കുറഞ്ഞ പ്രായപരിധിയോ പൂർണ്ണ നിരോധനമോ നിയമലംഘനത്തിനുള്ള ശിക്ഷകളോ ഉൾപ്പെടുത്തിയിട്ടില്ല.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ എണ്ണം വർദ്ധിച്ചത് രക്ഷിതാക്കൾക്ക് കുട്ടികളുടെ ഓൺലൈൻ ഇടപെടലുകൾ നിരീക്ഷിക്കുന്നത് പ്രയാസകരമാക്കിയെന്ന് എംപി ബദർ അൽ തമീമി ചൂണ്ടിക്കാട്ടി. ഇൻസ്റ്റാഗ്രാം, ടിക് ടോക്, ഫേസ്ബുക്ക് എന്നിവയ്ക്ക് പുറമെ വാട്ട്‌സ്ആപ്പ്, സ്നാപ്ചാറ്റ്, ഓൺലൈൻ ഗെയിമുകൾ എന്നിവയ്ക്കും ഈ നിയന്ത്രണങ്ങൾ ബാധകമായേക്കാം.

എംപിമാരായ ബദർ അൽ തമീമി, മുഹമ്മദ് അൽ ഉലൈവി, അഹമ്മദ് ഖരാത്ത, മുഹമ്മദ് അൽ റിഫായി എന്നിവരുൾപ്പെടെയുള്ള അഞ്ച് അംഗങ്ങളാണ് ഈ നിയമനിർമ്മാണ നിർദ്ദേശം പാർലമെന്റിൽ സമർപ്പിച്ചത്.

article-image

dasdsdsaadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed