കൊൽക്കത്ത-മുംബൈ എയർ ഇന്ത്യ വിമാനത്തിന് ഹൈജാക്ക് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു


ശാരിക

കൊൽക്കത്ത: കൊൽക്കത്തയിൽനിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണി. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ബുധനാഴ്ച രാവിലെ സംഭവം നടന്നത്.

എഐ 772 എയർബസ് എ320 വിമാനത്തിന്റെ ശുചിമുറിയിലെ കണ്ണാടിയിലാണ് ഭീഷണി സന്ദേശം എഴുതിയ നിലയിൽ കണ്ടെത്തിയത്. വിമാനം യാത്രാക്കാരുമായി ടേക്ക് ഓഫ് ചെയ്യാൻ തയാറെടുക്കുന്നതിനിടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ പൈലറ്റ് വിവരം എയർ ട്രാഫിക് കൺട്രോളറെ (എടിസി) അറിയിക്കുകയും വിമാനം സുരക്ഷിതമായ ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തു.

തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരെത്തി വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. സംഭവത്തിൽ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed