ബഹ്റൈനിൽ സ്വദേശി ഡോക്ടർമാരുടെ എണ്ണത്തിൽ വൻ വർധനവ്; ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി റിപ്പോർട്ട് പുറത്തുവിട്ടു


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ ആരോഗ്യ മേഖലയിൽ വിദേശികളെ അപേക്ഷിച്ച് ലൈസൻസുള്ള സ്വദേശി ഡോക്ടർമാരുടെയും ദന്തഡോക്ടർമാരുടെയും എണ്ണത്തിൽ വൻ വർധനവെന്ന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ റിപ്പോർട്ട്. രാജ്യത്തെ ആരോഗ്യ മേഖലയിലെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ ഉൾക്കൊള്ളിച്ചുള്ള 2024-ലെ വാർഷിക റിപ്പോർട്ടിലാണ് നിർണായകമായ ഈ വിവരങ്ങളുള്ളത്.

റിപ്പോർട്ട് പ്രകാരം രാജ്യത്ത് ലൈസൻസുള്ള ആരോഗ്യ പ്രവർത്തകരുടെ ആകെ എണ്ണം 22,887 ആയി ഉയർന്നു. ഇതിൽ 4,890 ഡോക്ടർമാരും (21%), 1,264 ദന്തഡോക്ടർമാരും (6%), 10,080 നഴ്‌സുമാരും (44%), 1,976 ഫാർമസിസ്റ്റുകളും (9%), 4,677 മറ്റ് അലൈഡ് ഹെൽത്ത് പ്രൊഫഷണലുകളുമാണ് (20%) ഉള്ളത്. ആകെ ആരോഗ്യ പ്രവർത്തകരിൽ 51 ശതമാനം പേർ സർക്കാർ മേഖലയിലും 42 ശതമാനം പേർ സ്വകാര്യ മേഖലയിലുമാണ് സേവനമനുഷ്ഠിക്കുന്നത്.

രാജ്യത്തെ ആകെ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരിൽ 67 ശതമാനവും ബഹ്റൈനികളാണ്. വിദേശികൾ 33 ശതമാനം മാത്രമാണ്. സ്വദേശി ഡോക്ടർമാരിൽ 55 ശതമാനവും സ്ത്രീകളാണ് എന്നത് ശ്രദ്ധേയമാണ്. ഡെന്റിസ്ട്രി മേഖലയിലും ബഹ്റൈനികൾ മുന്നിലാണ്; ആകെ ദന്തഡോക്ടർമാരിൽ 61 ശതമാനവും സ്വദേശികളാണ്. ഇതിൽ 59% പേരും സ്ത്രീകളാണ്.

അതേസമയം, നഴ്‌സിംഗ് മേഖലയിൽ 61 ശതമാനവും ഫാർമസി മേഖലയിൽ 66 ശതമാനവും വിദേശികളാണ്. നഴ്‌സിംഗ് രംഗത്ത് 85 ശതമാനവും സ്ത്രീകളാണ്. ബഹ്റൈനൈസേഷൻ പദ്ധതികൾ ഊർജ്ജിതമായി പുരോഗമിക്കുന്നതിനാൽ ഈ കണക്കുകളിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണെന്ന് NHRA വ്യക്തമാക്കി.

രാജ്യത്ത് NHRA അംഗീകാരമുള്ള 126 പ്രധാന ആരോഗ്യ സ്ഥാപനങ്ങളാണുള്ളത്. ഇതിൽ 26 ആശുപത്രികളും 100 മെഡിക്കൽ സെന്ററുകളും ഉൾപ്പെടുന്നു. ആകെ ലൈസൻസുള്ള ഫാർമസികളുടെ എണ്ണം 442 ആയി ഉയർന്നു. കൂടാതെ, 47.2 ദശലക്ഷം ദിനാറിലധികം മൂല്യം വരുന്ന മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിക്ക് അതോറിറ്റി അംഗീകാരം നൽകി.

ആരോഗ്യ മേഖലയിൽ ഏറ്റവും ഉയർന്ന ഗുണനിലവാരം ഉറപ്പാക്കാൻ NHRA പ്രതിജ്ഞാബദ്ധമാണെന്നും, പ്രൊഫഷണലുകൾ തുടർച്ചയായ പഠനത്തിനും നവീകരണത്തിനും പ്രാധാന്യം നൽകണമെന്നും NHRA ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. അഹമ്മദ് അൽ അൻസാരി പറഞ്ഞു.

article-image

asdsdsadfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed