വ്യാജ ഓൺലൈൻ പരസ്യങ്ങളിൽ വഞ്ചിക്കപ്പെടരുത്; ജാഗ്രതാ നിർദേശവുമായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം


പ്രദീപ് പുറവങ്കര

മനാമ: സോഷ്യൽ മീഡിയയിലും വെബ്‌സൈറ്റുകളിലും കാണുന്ന ആകർഷകമായ പരസ്യങ്ങളിൽ വീണ് പണം തട്ടാനിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഉപയോഗിച്ച കാറുകൾ, ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങൾ, ഗാർഹിക ഉപകരണങ്ങൾ എന്നിവയുടെ വ്യാജ പരസ്യങ്ങൾ നൽകി വൻതുക തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാണെന്ന് ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഉസാമ ബഹാർ വ്യക്തമാക്കി.

ആഭ്യന്തര മന്ത്രാലയത്തിന്റെ 'അൽ അമാൻ' റേഡിയോ പ്രോഗ്രാമിലൂടെ സംസാരിക്കവേയാണ് അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ഓൺലൈനിൽ കാണുന്ന ചിത്രം മാത്രം കണ്ട്, ഉൽപ്പന്നം നേരിട്ട് പരിശോധിക്കാതെ അഡ്വാൻസ് തുകയോ പൂർണ്ണ തുകയോ കൈമാറുന്നത് ഗുരുതരമായ തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2027-നോട് അടുക്കുമ്പോഴും ആളുകൾ ഇത്തരം ഓൺലൈൻ തട്ടിപ്പുകളിൽ വീഴുന്നത് കഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. "ഒരു ഫോട്ടോ മാത്രം കണ്ട് എങ്ങനെയാണ് നിങ്ങള്‍ക്ക് അപരിചിതനായ ഒരാൾക്ക് മുൻകൂറായി പണം അയച്ചുകൊടുക്കാൻ സാധിക്കുന്നത്? ആ സോഷ്യൽ മീഡിയ അക്കൗണ്ടോ വെബ്‌സൈറ്റോ വ്യാജമാകാം, അല്ലെങ്കിൽ ഹാക്ക് ചെയ്യപ്പെട്ടതുമാകാം. വാഹനം നേരിൽ കണ്ടാൽ മാത്രമേ അതിന് അപകടങ്ങൾ പറ്റിയിട്ടുണ്ടോ, അല്ലെങ്കിൽ കേസുകളോ മറ്റ് നിയമപരമായ തടസ്സങ്ങളോ ഉണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കൂ," കേണൽ ഡോ. ഉസാമ ബഹാർ ഓർമ്മിപ്പിച്ചു.

ഗാർഹിക ആവശ്യങ്ങൾക്കുള്ള ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വാങ്ങുമ്പോഴും ഇതേ ജാഗ്രത വേണം. വാട്സ്ആപ്പ് വഴി മാത്രം ആശയവിനിമയം നടത്തുന്ന അപരിചിതരിൽ നിന്ന് സാധനങ്ങൾ വാങ്ങരുത്. വിശ്വാസ്യതയുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നു മാത്രം ഉൽപ്പന്നങ്ങൾ വാങ്ങാനും, നേരിട്ട് പോയി കണ്ട് ബോധ്യപ്പെടാനും അദ്ദേഹം നിർദേശിച്ചു. ഭക്ഷണ സാധനങ്ങൾ ഓൺലൈനിൽ ഓർഡർ ചെയ്യുന്നതുപോലെയല്ല മറ്റു സാധനങ്ങൾ വാങ്ങുന്നത്.

വ്യാജ ലിങ്കുകൾ അയച്ചും സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേനയും പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രാലയം ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. തട്ടിപ്പുകൾക്ക് ഇരയായാലോ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാലോ ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ 992 എന്ന ഹHotline നമ്പറിലോ, 17108108 എന്ന വാട്സ്ആപ്പ് നമ്പറിലോ, acees.gov.bh എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണ്.

article-image

adfsfsfdsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed