നീലക്കുറിഞ്ഞി പരീക്ഷയിൽ ബഹ്‌റൈൻ ചാപ്റ്ററിന് ശോഭനവിജയം: പരീക്ഷ എഴുതിയ ഏഴുപേർക്കും മികച്ച വിജയം


പ്രദീപ് പുറവങ്കര

മനാമ:
പ്രവാസി മലയാളികളുടെ മലയാള ഭാഷാ മികവ് വിലയിരുത്തുന്നതിനായി മലയാളം മിഷൻ നടത്തുന്ന സീനിയർ ഹയർ ഡിപ്ലോമ കോഴ്‌സായ 'നീലക്കുറിഞ്ഞി' പരീക്ഷയിൽ ബഹ്‌റൈൻ ചാപ്റ്ററിന് നൂറു ശതമാനം വിജയം. ബഹ്‌റൈനിൽ നിന്നും പരീക്ഷ എഴുതിയ ഏഴ് പഠിതാക്കളും മികച്ച വിജയം കൈവരിച്ച് രാജ്യത്തിന് അഭിമാനമായി. കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പത്താംതരം തുല്യതാ കോഴ്‌സാണ് 'നീലക്കുറിഞ്ഞി'.

ഹെപ്സി റേച്ചൽ പ്രദീപ്, അനാമിക അനി, ആദിത്യ പത്മകുമാർ റൈന, അഥീന റീഗ പ്രദീപ്, രോഹിത് രാജീവ്, നവനിത് ഷാജി കൃഷ്ണ, വിഷ്ണു ബിജു കുമാർ എന്നീ വിദ്യാർത്ഥികളാണ് തുല്യതാ പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയത്. വിജയികളായ എല്ലാവരും ബഹ്‌റൈൻ കേരളീയ സമാജം മലയാളം പാഠശാലയിലെ വിദ്യാർത്ഥികളാണ്.

ഭാഷാസ്നേഹികളുടെയും അധ്യാപകരുടെയും നിരന്തരമായ പരിശ്രമത്തിനുള്ള അംഗീകാരമാണ് ഈ മികച്ച വിജയമെന്ന് മലയാളം മിഷൻ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. നീലക്കുറിഞ്ഞി കോഴ്‌സ് പൂർത്തിയാക്കുന്ന പഠിതാക്കൾക്ക് ബഹ്‌റൈനിൽ നിന്നോ ഇന്ത്യയിലെയും വിദേശത്തെയും മറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നോ തുടർന്നു പരീക്ഷ എഴുതാൻ സാധിക്കുമെന്നും, പ്രവാസി കുട്ടികൾക്ക് പത്താംതരം ഭാഷാതുല്യതാ സർട്ടിഫിക്കറ്റ് നേടാനുള്ള മികച്ച അവസരമാണിതെന്നും ചാപ്റ്റർ സെക്രട്ടറി ബിജു എം. സതീഷും കോഡിനേറ്റർ രജിത അനിയും പ്രസ്താവനയിൽ വ്യക്തമാക്കി.

article-image

േ്ിീേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed