ബഹ്‌റൈനിൽ ഫെഡറേഷൻ കപ്പ് നാടൻ പന്തുകളിക്ക് ആവേശത്തുടക്കം


പ്രദീപ് പുറവങ്കര

മനാമ: നാടൻ കായിക പാരമ്പര്യത്തിന്റെ ആവേശം ഉണർത്തി ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആറാമത് ഫെഡറേഷൻ കപ്പ് നാടൻ പന്തുകളി മത്സരത്തിന് വർണാഭമായ തുടക്കം. ന്യൂ സിഞ്ച് മൈതാനിയിൽ നടന്ന ചടങ്ങിൽ ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം രക്ഷാധികാരിയുമായ ബഷീർ അമ്പലായി ടൂർണമെന്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ബി.കെ.എൻ.ബി.എഫ് പ്രസിഡന്റ് റിന്റോമോൻ തോമസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ രക്ഷാധികാരി സാജൻ തോമസ്, സെക്രട്ടറി നിഖിൽ തോമസ്, ട്രഷറർ ബോബി പാറമ്പുഴ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്രീരാജ്, റോബിൻ ഏബ്രഹാം, സന്തോഷ് പുതുപ്പള്ളി, ബി.കെ.എൻ.ബി.എഫ് അംഗങ്ങളായ ബിജു കൂരോപ്പട, ബിനു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ടൂർണമെന്റ് കൺവീനർ റോബി കാലായിൽ സ്വാഗതവും സൈജു കിഴക്കേടത്ത് നന്ദിയും രേഖപ്പെടുത്തി.

ഉദ്ഘാടനത്തിനു ശേഷം നടന്ന വാശിയേറിയ ആദ്യ മത്സരത്തിൽ നെല്ലിക്കൽ ടീമിനെ ഒരു വരയ്ക്ക് പരാജയപ്പെടുത്തി പള്ളം ടീം ജേതാക്കളായി. തുടർന്ന് നടന്ന രണ്ടാം മത്സരത്തിൽ മുട്ടമ്പലം ടീമും തലപ്പാടി ടീമും തമ്മിൽ ഏറ്റുമുട്ടിയെങ്കിലും, രണ്ട് വരകൾ പൂർത്തിയായപ്പോൾ വെളിച്ചക്കുറവ് മൂലം മത്സരം നിർത്തിവെച്ചു. ഈ മത്സരത്തിന്റെ ബാക്കി ഭാഗം വരും വെള്ളിയാഴ്ച തുടരുമെന്ന് സംഘാടകർ അറിയിച്ചു.

article-image

േ്ിെ്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed