ഗാന്ധിജയന്തി സമാധാന ദിനമായി ആചരിച്ച് ബഹ്റൈൻ കൊല്ലം പ്രവാസി അസോസിയേഷൻ
പ്രദീപ് പുറവങ്കര
മനാമ: മഹാത്മാഗാന്ധിയുടെ 157-ാം ജന്മദിനം സമാധാന ദിനമായി ആചരിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ (കെപിഎ). ബഹ്‌റൈനിലെ കെപിഎ ഹാളിൽ സംഘടിപ്പിച്ച വിപുലമായ ആഘോഷ പരിപാടികളിൽ കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരവും വിവിധ സാംസ്കാരിക-കലാപരിപാടികളും അരങ്ങേറി. മഹാത്മാഗാന്ധിയുടെ സമാധാനത്തിന്റെയും അഹിംസയുടെയും കാലാതീതമായ സന്ദേശങ്ങൾ പുതുതലമുറയിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ബഹ്റൈൻ പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ നിർവ്വഹിച്ചു. സംഘർഷഭരിതമായ ആധുനിക ലോകത്ത് ഗാന്ധിയൻ ചിന്തകളും ദർശനങ്ങളുമാണ് ലോകസമാധാനത്തിന് ഏറ്റവും വലിയ വഴികാട്ടിയെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ചിത്രരചനാ മത്സരത്തിനു ശേഷം കെപിഎ സിംഫണി, ചിൽഡ്രൻസ് വിംഗ്, സ്പീക്കേഴ്സ് ഫോറം എന്നിവരുടെ നേതൃത്വത്തിൽ ആകർഷകമായ കലാസന്ധ്യയും നടന്നു.
കെപിഎ വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ നന്ദിയും രേഖപ്പെടുത്തി. കെപിഎ പ്രവാസിശ്രീ ചെയർപേഴ്സൺ അഡ്വ. പ്രദീപ അരവിന്ദ് ഗാന്ധിസ്മരണകളെക്കുറിച്ച് പ്രത്യേക പ്രഭാഷണം നടത്തി. അസിസ്റ്റന്റ് ട്രഷറർ സിദ്ദീഖ് ഷാൻ, സെക്രട്ടറി വി. എം. പ്രമോദ് എന്നിവർ ആശംസകൾ അർപ്പിച്ചു. കെപിഎയുടെ വിവിധ വിഭാഗങ്ങളിലെ ഭാരവാഹികളും അംഗങ്ങളും കുട്ടികളും പങ്കെടുത്തു.
്ു്ിു
ോേ്ോേ്
ോേ്ോേ്
്േി്ി

