ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ ബസുകൾക്ക് തത്സമയ ട്രാക്കിംഗ്: സൗജന്യ സൗകര്യവുമായി 'ഡി.സി പേരന്റ് ആപ്പ്'


പ്രദീപ് പുറവങ്കര

മനാമ: വിദ്യാർത്ഥികളുടെ യാത്രാസുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്കൂൾ ബസുകൾ തത്സമയം നിരീക്ഷിക്കാനുള്ള സൗജന്യ സാങ്കേതികവിദ്യ അവതരിപ്പിച്ച് ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ. 'ഡി.സി പേരന്റ് ആപ്പ്' (DC Parent App) വഴിയാണ് രക്ഷിതാക്കൾക്ക് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇന്നലെ മുതൽ റിഫ കാമ്പസിലെ ബസുകളിൽ ആദ്യഘട്ടമായി നടപ്പിലാക്കിയ ഈ സംവിധാനം, തുടർന്ന് ഇസ ടൗൺ കാമ്പസിലേക്കും വ്യാപിപ്പിക്കും. യാതൊരുവിധ അധിക സബ്‌സ്‌ക്രിപ്‌ഷനോ പ്രവർത്തന ഫീസോ ഇല്ലാതെ തികച്ചും സൗജന്യമായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

article-image

കുട്ടികളെ രാവിലെ കൂട്ടിക്കൊണ്ടുപോകുന്ന സമയത്തും വൈകുന്നേരം തിരിച്ചെത്തിക്കുന്ന സമയത്തും ബസിന്റെ കൃത്യമായ സ്ഥാനവും യാത്രാ പുരോഗതിയും ആപ്പിലൂടെ തത്സമയം കാണാൻ സാധിക്കും. അതത് ബസ് സ്റ്റോപ്പുകളിൽ എത്തുന്ന സമയം മുൻകൂട്ടി അറിയാൻ സാധിക്കുന്നതിനാൽ, ബസ് സ്റ്റോപ്പുകളിൽ രക്ഷിതാക്കളും കുട്ടികളും അനാവശ്യമായി കാത്തുനിൽക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. റൂട്ട് വിവരങ്ങൾ, മുൻകൂട്ടിയുള്ള നോട്ടിഫിക്കേഷനുകൾ എന്നിവയും ആപ്പിൽ ലഭ്യമാണ്. ഐഒഎസ് (iOS), ആൻഡ്രോയിഡ് (Android) പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് രക്ഷിതാക്കൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

article-image

ഡിജിറ്റൽ പരിവർത്തനത്തിലൂടെ സ്കൂളിന്റെ ഗതാഗത സംവിധാനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗ്ഗീസ് പറഞ്ഞു. അധിക സാമ്പത്തിക ബാധ്യതയില്ലാതെ രക്ഷിതാക്കളുടെയും കുട്ടികളുടെയും സുരക്ഷ മുൻനിർത്തി സാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

ി്േേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed