ലിഫ്റ്റ് ഷാഫ്റ്റിലേക്ക് വീണ് അപകടം: ബഹ്റൈനിൽ ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
പ്രദീപ് പുറവങ്കര
മനാമ: അൽ ഫത്തേഹ് ഏരിയയിലെ കെട്ടിടത്തിൽ ലിഫ്റ്റ് ഷാഫ്റ്റിലേക്ക് വീണ് ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം നടന്നത്. അപകടത്തിൽപ്പെട്ട രണ്ടാമത്തെയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞയുടൻ സിവിൽ ഡിഫൻസ് സംഘം സംഭവസ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും അപകടത്തിൽപ്പെട്ടവരെ പുറത്തെടുക്കുകയും ചെയ്തു. കെട്ടിടത്തിലും പരിസരത്തും ആവശ്യമായ സുരക്ഷാ മുൻകരുതൽ നടപടികൾ സിവിൽ ഡിഫൻസ് അധികൃതർ കൈക്കൊണ്ടിട്ടുണ്ട്.
അപകടത്തിന്റെ കാരണം വ്യക്തമാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾ അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ാേേീ

