ജയിൽ വാർഡന്റെ മുഖത്തേക്ക് ചെരുപ്പെറിഞ്ഞ സംഭവം: തടവുകാരന്റെ ശിക്ഷ മൂന്ന് വർഷമായി കുറച്ച് ബഹ്റൈൻ കോടതി


പ്രദീപ് പുറവങ്കര

മനാമ:
ജയിൽ വാർഡനെ ഇംഗ്ലീഷിൽ അധിക്ഷേപിക്കുകയും മുഖത്തേക്ക് ചെരുപ്പെറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയായ തടവുകാരന്റെ തടവുശിക്ഷ അഞ്ചിൽ നിന്ന് മൂന്ന് വർഷമായി കുറച്ചു. 29 വയസ്സുള്ള ബഹ്‌റൈനി പൗരന്റെ ശിക്ഷയാണ് ഹൈ ക്രിമിനൽ കോടതി ഇളവ് ചെയ്തത്.

കഴിഞ്ഞ മാസം ഹൈ ക്രിമിനൽ കോടതി ഇയാൾക്ക് അഞ്ച് വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. തുടർന്ന് പ്രതി വിധി ചോദ്യം ചെയ്തുകൊണ്ട് നേരിട്ട് കോടതിയിലെത്തിയതിനെ തുടർന്നാണ് പുനഃപരിശോധന നടത്തി ശിക്ഷ മൂന്ന് വർഷമായി ചുരുക്കിയത്.

ജയിലിലെ മൂന്നാം നമ്പർ ബിൽഡിംഗിൽ തടവുകാർക്ക് മരുന്ന് വിതരണം ചെയ്യുന്നതിനിടയിലാണ് സംഭവം നടക്കുന്നത്. ഉദ്യോഗസ്ഥൻ പ്രതിയോട് പേരും സിപിആർ നമ്പറും ചോദിച്ചപ്പോൾ വിവരം നൽകാൻ ഇയാൾ വിസമ്മതിച്ചു. വിവരം തരാതെ മരുന്ന് നൽകാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയതോടെ പ്രകോപിതനായ തടവുകാരൻ വാർഡനോട് അസഭ്യം പറയുകയും മുഖത്തേക്ക് ചെരുപ്പെറിയുകയുമായിരുന്നു.

ഇത് കാരണം മൂക്കിന് ഒടിവുണ്ടെന്ന് സംശയിച്ചിരുന്നെങ്കിലും വാർഡന് ഗുരുതരമായ പരിക്കുകളില്ലെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി. ഡ്യൂട്ടിയിലുണ്ടായിരുന്ന പബ്ലിക് സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥനെ ആക്രമിക്കൽ, അധിക്ഷേപിക്കൽ, അപകീർത്തിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. തടവുകാരൻ കുറ്റം സമ്മതിച്ചതും സംഭവത്തിന്റെ പൂർണ്ണ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞതും കേസിൽ നിർണ്ണായകമായി.

article-image

sdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed