വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജി കസ്റ്റഡിയിൽ


ഷീബ വിജയൻ

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പ്രമുഖ റിക്രൂട്ടിംഗ് ഏജൻസിയായ 'ആംസ്റ്റർ ഓവർസീസ് ' സിഇഒ പാർവതി മായ ഷാജി പൊലീസിന്റെ കസ്റ്റഡിയിലായി. വിദേശത്തുനിന്ന് എത്തിയ ഇവരെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

അർമേനിയ, പോളണ്ട് എന്നീ വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിയെടുത്തെന്ന പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. വിവിധ ആളുകളിൽ നിന്നായി പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ പാർവതി ഒന്നാം പ്രതിയാണ്. കോട്ടയത്ത് രജിസ്റ്റേർഡ് ഓഫീസുള്ള ആംഗ്സ്റ്ററിന് കൊച്ചി, കട്ടപ്പന, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ കേരളത്തിലെ പ്രമുഖ നഗരങ്ങളിലും ബെംഗളൂരു, ഒമാൻ, ദുബായ്, അബുദാബി, ബഹ്റൈൻ, നേപ്പാൾ എന്നീ രാജ്യന്തര കേന്ദ്രങ്ങളിലും ശാഖകളുണ്ട്.

വിദേശരാജ്യങ്ങളിലേക്കുള്ള തൊഴിൽ അവസരങ്ങൾ, സ്ഥിരതാമസത്തിനുള്ള വിസ സേവനങ്ങൾ (PR), ഉപരിപഠനാവസരങ്ങൾ എന്നിവ വാഗ്ദാനം ചെയ്താണ് സ്ഥാപനം ഉദ്യോഗാർത്ഥികളെ ആകർഷിച്ചിരുന്നത്. തട്ടിപ്പിനിരയായ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തുമെന്നാണ് പൊലീസ് കരുതുന്നത്.

article-image

jhgjhg

You might also like

  • Lulu Exchange
  • Straight Forward

Most Viewed