സ്റ്റാർ സിംഗേഴ്‌സിന്റെ സംഗീതവിരുന്നുമായി 'ശ്രാവണം 2026': ഗാനസന്ധ്യ സെപ്റ്റംബർ 24-ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ 'ശ്രാവണം 2026'-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗാനസന്ധ്യ സെപ്റ്റംബർ 24 വ്യാഴാഴ്ച വൈകിട്ട് 7.30-ന് ബി.കെ.എസ്. ഡയമണ്ട് ജൂബിലി (ഡി.ജെ.) ഹാളിൽ അരങ്ങേറും.

സ്റ്റാർ സിംഗറിലൂടെ ശ്രദ്ധേയരായ ദിഷ പ്രകാശ്, മെറിൻ ഗ്രിഗറി, ഗോകുൽ ഗോപകുമാർ എന്നിവരാണ് സംഗീതവിരുന്നിന് നേതൃത്വം നൽകുന്നത്. വിവിധ തലമുറകളുടെ പ്രിയപ്പെട്ട ചലച്ചിത്ര ഗാനങ്ങളും ജനപ്രിയ ഈണങ്ങളും കോർത്തിണക്കി അവതരിപ്പിക്കുന്ന ഈ പരിപാടി സംഗീതാസ്വാദകർക്ക് പുത്തൻ അനുഭവമായിരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.

കേരളത്തിന്റെ സംഗീത-സാംസ്കാരിക പൈതൃകത്തെ പ്രവാസി സമൂഹവുമായി കൂടുതൽ ചേർത്തുനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് 'ശ്രാവണം 2026'-ന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കിയിരിക്കുന്നത്. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ജനറൽ കൺവീനർ ഹരികൃഷ്ണൻ ബി. നായർ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.

#BKS #Shravanam2026 #StarSinger #BahrainEvents

article-image

addfsaasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed