ജനവാസ മേഖലയിൽ അപകടകരമായി വാഹനമോടിക്കൽ : ഡ്രൈവർ ബഹ്‌റൈനിൽ അറസ്റ്റിൽ


പ്രദീപ് പുറവങ്കര

മനാമ: ജനവാസ മേഖലയിൽ വാഹനമുപയോഗിച്ച് അപകടകരമായ രീതിയിൽ അഭ്യാസപ്രകടനങ്ങൾ നടത്തുകയും ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുകയും ചെയ്ത ഡ്രൈവറെ ബഹ്‌റൈനിൽ പൊലീസ് അറസ്റ്റ് ചെയ്തു. ദിയാർ അൽ മുഹറഖിലെ ബ്ലോക്ക് 264-ലാണ് സംഭവം.

വാഹനത്തിന്റെ അപകടകരമായ ഡ്രൈവിങ്ങും കടുത്ത ശബ്ദകോലാഹലങ്ങളും പ്രദേശവാസികൾക്കിടയിൽ ഭീതിയും അസ്വസ്ഥതയും സൃഷ്ടിച്ചതിനെ തുടർന്ന് നാട്ടുകാർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ അധികൃതർ പ്രതിയെ പിടികൂടുകയും ഇയാൾക്കെതിരെ ആവശ്യമായ നിയമനടപടികൾ ആരംഭിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു.

പൊതുജനങ്ങളുടെ സമാധാന അന്തരീക്ഷം തകർക്കുന്നവർക്കെതിരെയും കുടുംബങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്നവർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജനവാസ മേഖലകളിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും ജീവൻ സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് നടപടി.

#DiyarAlMuharraq #TrafficViolation #BahrainPolice #4PMNews

article-image

sasss

You might also like

  • Lulu Exchange
  • Straight Forward

Most Viewed