പ്രവാസി ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന റോജി ജോണിന് കെ.പി.എ യാത്രയയപ്പ് നൽകി
പ്രദീപ് പുറവങ്കര
മനാമ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) സെൻട്രൽ കമ്മിറ്റി അംഗം റോജി ജോണിന് സംഘടനയുടെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി.
കെ.പി.എയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയായിരുന്ന റോജി ജോൺ സംഘടനയ്ക്ക് നൽകിയ വിലപ്പെട്ട സംഭാവനകളെ ചടങ്ങിൽ ഭാരവാഹികൾ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ആത്മാർത്ഥമായ സഹകരണവും സേവനവും പ്രശംസനീയമാണെന്ന് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ, സെക്രട്ടറി വി. എം. പ്രമോദ്, അസിസ്റ്റന്റ് ട്രഷറർ സിദ്ധിക് ഷാൻ എന്നിവർ സംബന്ധിച്ചു. സെൻട്രൽ കമ്മിറ്റി അംഗങ്ങൾ റോജി ജോണിന് ഭാവിജീവിത ആശംസകൾ നേർന്നു.
dasd

