ഓണപ്പാട്ടും ഓണപ്പുടവയും പായസവും; ബി.കെ.എസ് 'ശ്രാവണം 2026' ആഘോഷങ്ങൾക്ക് വൻ ജനപങ്കാളിത്തം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ 'ശ്രാവണം 2026'-ന്റെ ഭാഗമായി സംഘടിപ്പിച്ച ഓണപ്പാട്ട്, ഓണപ്പുടവ, പായസ മത്സരങ്ങൾജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി.
ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി എട്ട് ടീമുകൾ മാറ്റുരച്ച ഓണപ്പാട്ട് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ നാദവിസ്മയം (ബി.കെ.എസ് സാഹിത്യവേദി) ഒന്നാം സ്ഥാനവും, ടീം മൽഹാർ (ബി.കെ.എസ് വനിതാവേദി) രണ്ടാം സ്ഥാനവും, ഐ.എം.എ.സി (കൊച്ചിൻ കലാഭവൻ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സീനിയർ വിഭാഗത്തിൽ സ്വരലയ (ബഹ്‌റിൻ പ്രതിഭ) ഒന്നാം സ്ഥാനവും, ടീം ഒക്ടേവ്സ് രണ്ടാം സ്ഥാനവും, ടീം ഓണനിലാവ് മൂന്നാം സ്ഥാനവും നേടി. കൺവീനർ സോബിൻ സി. ജോസ്, ജോയിന്റ് കൺവീനർമാരായ ജിജോ ആൻഡ്രൂസ്, സുഭാഷ് എം.പി, രജനി വർമ്മ, മ്യൂസിക് ക്ലബ് കൺവീനർ മാത്യു ജേക്കബ്, എന്റർടെയ്ൻമെന്റ് സെക്രട്ടറി റിയാസ് ഇബ്രാഹിം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷിബു ജോൺ, ശ്രുതി രതീഷ് എന്നിവരായിരുന്നു അവതാരകർ.
കേരളത്തിന്റെ തനത് വസ്ത്രധാരണ രീതികൾ പകർന്നുനൽകിയ ഓണപ്പുടവ മത്സരത്തിൽ 14 ടീമുകൾ പങ്കെടുത്തു. ടീം ഗ്രെയ്പ്സ് ഒന്നാം സ്ഥാനവും, ടീം നൂപുര രണ്ടാം സ്ഥാനവും, ബി.കെ.എസ് ലൈബ്രറി മൂന്നാം സ്ഥാനവും നേടി. സുബിൻ പോവിൽ കൺവീനറായും ശരത് ശശി, നീനാ ഷെറിൻ എന്നിവർ ജോയിന്റ് കൺവീനർമാരായും പ്രവർത്തിച്ചു. ശ്രീനേഷ് മാഷിന്റെ നേതൃത്വത്തിൽ നടന്ന നൃത്താവിഷ്‌കാരവും ഉണ്ണികൃഷ്ണൻ, സോബിൻ ജോസ് എന്നിവരുടെ സംഗീതാവതരണവും ഗീതു വിപിന്റെ അവതരണവും ചടങ്ങിന് മാറ്റുകൂട്ടി.
21 മത്സരാർത്ഥികൾ പങ്കെടുത്ത പായസ മത്സരത്തിൽ ലീമ ജോസഫ് ഒന്നാം സ്ഥാനവും, ജയമണി രാമചന്ദ്രൻ രണ്ടാം സ്ഥാനവും, സൂര്യ രാജേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഷെഫ് സുരേഷ് നയർ, ഷെഫ് അജിഷ് കെ. മോഹനൻ, ഷെഫ് മുകേഷ് ഷൺമുഖം എന്നിവരായിരുന്നു വിധികർത്താക്കൾ. ഉമ ഉദയൻ കൺവീനറായും സിജി ഫിലിപ്പ്, ശ്രീന ശശി എന്നിവർ ജോയിന്റ് കൺവീനർമാരായും പരിപാടി ഏകോപിപ്പിച്ചു.
fdsdsf
വിജയികൾക്കുള്ള സമ്മാനങ്ങൾ ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം കൺവീനർ ഹരികൃഷ്ണൻ ബി. നായർ എന്നിവർ ചേർന്ന് വിതരണം ചെയ്തു.
ddsf

