വ്യാജ കറൻസി കൈവശം വെച്ചു: വിദേശിക്ക് മൂന്ന് വർഷം തടവും പിഴയും വിധിച്ച് ബഹ്‌റൈൻ കോടതി


പ്രദീപ് പുറവങ്കര

മനാമ: വ്യാജ സൗദി റിയാൽ കറൻസി കൈവശം വെക്കുകയും അത് അസലാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ 48-കാരന് മൂന്ന് വർഷം തടവും 500 ദിനാർ പിഴയും വിധിച്ച് ബഹ്‌റൈൻ കോടതി. വ്യാജ നോട്ട് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

മറ്റൊരു ലഹരിമരുന്ന് കേസിൽ കസ്റ്റഡിയിലായിരുന്ന പ്രതിയുടെ വ്യക്തിഗത വസ്തുക്കൾ തിരികെ നൽകുന്നതിനിടയിലാണ് ഉദ്യോഗസ്ഥർ ഇയാളിൽ നിന്ന് വ്യാജ 500 സൗദി റിയാലിന്റെ നോട്ട് കണ്ടെടുത്തത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഫോറൻസിക് എവിഡൻസിലെ ഫോർജറി വിദഗ്ദ്ധർ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ നോട്ട് വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ, തിരിച്ചറിയാത്ത ഒരു വ്യക്തിയിൽ നിന്ന് 30 ദിനാർ നൽകിയാണ് ഈ നോട്ട് വാങ്ങിയതെന്ന് പ്രതി സമ്മതിച്ചു. ഹൈ ക്രിമിനൽ കോടതി ഫസ്റ്റ് സർക്യൂട്ട് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മൂന്ന് വർഷത്തെ തടവും 500 ദിനാർ പിഴയും വിധിക്കുകയുമായിരുന്നു.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed