ഫാറ്റ് ബഹ്‌റൈൻ 'തിരുവല്ലോണം 2026' ഓണാഘോഷ പോസ്റ്റർ പ്രകാശനം ചെയ്തു


പ്രദീപ് പുറവങ്കര

മനാമ: ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) ബഹ്‌റൈൻ സംഘടിപ്പിക്കുന്ന "തിരുവല്ലോണം" ഓണാഘോഷത്തിന്റെയും കുടുംബസംഗമത്തിന്റെയും പോസ്റ്റർ പ്രകാശനം നടന്നു. ഫാറ്റ് പ്രസിഡന്റ് റോബി ജോർജ്ജ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു.

2026 സെപ്റ്റംബർ 25 വെള്ളിയാഴ്ച ജൂഫെയറിലെ അൽ മൻസിൽ (Al Manzil) ഹോട്ടലിൽ വെച്ചാണ് ഓണാഘോഷ പരിപാടികളും കുടുംബ സംഗമവും നടക്കുന്നത്.

ചടങ്ങിൽ ജനറൽ സെക്രട്ടറി അനിൽ പാലയിൽ, ഓണാഘോഷ കമ്മിറ്റി കൺവീനർ ജോസഫ് കല്ലൂപ്പാറ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജെയിംസ് ഫിലിപ്പ്, ട്രഷറർ ജോബിൻ ചെറിയാൻ, ജോയിന്റ് സെക്രട്ടറി മാത്യു പാലിയേക്കര, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നിതിൻ സോമരാജൻ എന്നിവർ സംബന്ധിച്ചു.

article-image

dfsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed