വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീയിട്ടു; പ്രതി ബഹ്റൈനിൽ പിടിയിൽ
പ്രദീപ് പുറവങ്കര
മനാമ: വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീയിട്ട സംഭവത്തിൽ പ്രതി പിടിയിലായി. ജൂലൈ 6-ന് പുലർച്ചെ അമ്മയുടെ ഭയാനകമായ അലർച്ച കേട്ടുണർന്ന ഉടമയാണ് തന്റെ കാർ തീപിടിച്ച നിലയിൽ കണ്ടത്. വിവരമറിഞ്ഞ് പൊലീസും സിവിൽ ഡിഫൻസും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പ്രതി വാഹനത്തിന് തീയിട്ട ശേഷം ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സമീപത്തെ സുരക്ഷാ ക്യാമറകളിൽ (CCTV) പതിഞ്ഞിരുന്നു. കാറിന്റെ ഡ്രൈവിംഗ് സീറ്റിലും ഫ്യുവൽ ടാങ്കിന്റെ മൂടിക്കും സമീപവും പ്ലാസ്റ്റിക് വല കഷണങ്ങൾ വച്ച് തീ കൊടുത്ത നിലയിലാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കാർബോർഡും ലൈറ്ററും ഉപയോഗിച്ചാണ് തീ കൊളുത്തിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. വാഹനം നന്നാക്കുന്നതിനായി 530 ബഹ്‌റൈനി ദിനാറിന്റെ ഇൻവോയ്സ് ഉടമ കോടതിയിൽ സമർപ്പിച്ചു.
താൻ വിഷാദരോഗത്തിനും മാനസികാസ്വാസ്ഥ്യങ്ങൾക്കും ചികിത്സയിലായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി മരുന്നുകൾ കഴിക്കുന്നത് നിർത്തിയിരിക്കുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. തുടർവിചാരണയ്ക്കായി കേസ് 2026 സെപ്റ്റംബർ 10-ലേക്ക് മാറ്റി.
dfdsfdfsds

