പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 95 ഓളം പേർ പങ്കാളികളായി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സമൂഹത്തോടുള്ള ഉത്തരവാദിത്വവും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് സംഘടിപ്പിച്ച ക്യാമ്പിൽ 95-ഓളം പേർ രക്തദാനം ചെയ്തു.
അസോസിയേഷൻ ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി. അസോസിയേഷൻ സെക്രട്ടറി സുനു കുരുവിള, വൈസ് പ്രസിഡന്റ് മോൻസി ബാബു, രക്ഷാധികാരി വർഗീസ് മോഡിയിൽ, ട്രഷറർ വിനീത് വി.പി., ജോയിന്റ് സെക്രട്ടറി സിജി തോമസ്, ജോയിന്റ് ട്രഷറർ അനിൽ കുമാർ, മെഡിക്കൽ കോർഡിനേറ്റർ റോബിൻ ജോർജ് എന്നിവരും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ക്യാമ്പിന്റെ സജീവ പങ്കാളികളായി.
ബഹ്‌റൈൻ മാർത്തോമാ ചർച്ച് അസിസ്റ്റന്റ് വികാരി ഫാദർ സാമുവേൽ വർഗീസ് ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നിർവ്വഹിച്ചു. സഹകൺവീനർ ലെയ അനിലും ക്യാമ്പിന്റെ ഏകോപന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ക്യാമ്പുമായി സഹകരിച്ച സൽമാനിയ ബ്ലഡ് ബാങ്ക് അധികൃതർക്കും, രക്തം നൽകിയ മുഴുവൻ ദാതാക്കൾക്കും, സന്നദ്ധ പ്രവർത്തകർക്കും, അസോസിയേഷൻ അംഗങ്ങൾക്കും കൺവീനർ റോബിൻ ജോർജ് അസോസിയേഷന്റെ പേരിൽ നന്ദി രേഖപ്പെടുത്തി. ബഹ്‌റൈൻ പ്രവാസി സമൂഹത്തിന് ആവശ്യമായ ഘട്ടങ്ങളിൽ കൈത്താങ്ങാകുന്നതിനും സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നതിനുമുള്ള അസോസിയേഷന്റെ തുടർനടപടികളുടെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
sfsdf

