ന്യൂ ഹൊറൈസൺ സ്‌കൂളിന്റെ 26ആം വാർഷിക ആഘോഷം; ജന്നൂസാൻ ക്യാമ്പസ് ഉദ്ഘാടനവും സിഞ്ചിലെ പുതിയ ബ്രിട്ടീഷ് സ്കൂൾ പ്രഖ്യാപനവും നടന്നു
പ്രദീപ് പുറവങ്കര
മനാമ: വിദ്യാഭ്യാസ രംഗത്തെ 26 വർഷത്തെ മികവുറ്റ പ്രവർത്തനം ആഘോഷമാക്കി ന്യൂ ഹൊറൈസൺ സ്‌കൂൾ. ജന്നൂസാൻ ക്യാമ്പസിന്റെ ഔദ്യോഗിക ഉദ്ഘാടനവും സിഞ്ചിൽ ആരംഭിക്കുന്ന 'ന്യൂ ഹൊറൈസൺ ഇംഗ്ലീഷ് സ്‌കൂളിന്റെ' പ്രഖ്യാപനവും ചടങ്ങിന് മാറ്റുകൂട്ടി. സ്കൂൾ മൾട്ടിപർപ്പസ് ഹാളിൽ നടന്ന ചടങ്ങിൽ വാർഷികാഘോഷങ്ങൾക്ക് പുറമെ വാർഷിക സ്റ്റുഡന്റ് കൗൺസിൽ, പാരന്റ്-ടീച്ചർ അസോസിയേഷൻ എന്നിവയുടെ സ്ഥാനാരോഹണവും സംഘടിപ്പിച്ചു.
പ്രൈവറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ മാഡം ലുൽവ ഗസാൻ അൽ-മുഹന്ന, ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്‌സ് ശ്രീ രാജീവ് കുമാർ മിശ്ര, പ്രൈവറ്റ് എഡ്യൂക്കേഷൻ ലൈസൻസിംഗ് ചീഫ് മാഡം ഹുദ അബ്ദുൽ ഗഫാർ മുഹമ്മദ് അൽമെർബാത്തി, നെഡ സയ്യിദ് ഖലീൽ അബ്ദുള്ള ഹാഷിം, ഡോ. വർഗീസ് കുര്യനെ പ്രതിനിധീകരിച്ച് ജീബൻ വർഗീസ് കുര്യൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു.
സ്കൂൾ ചെയർമാൻ ജോയ് മാത്യൂസ്, പ്രിൻസിപ്പൽ വന്ദന സതീഷ്, ജൂനിയർ പ്രിൻസിപ്പൽ നിർമല ആഞ്ചലോസ്, കെ.ജി പ്രിൻസിപ്പൽ നിഷ രാജേഷ്, ന്യൂ ഹൊറൈസൺ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ഡോ. മോണിക മാഥൂർ, ഷെയർഹോൾഡർമാരായ ജയ ജോയ്, സമീറ ഷംനാദ്, ഈവന്റ് കോർഡിനേറ്റർ ദീപ്തി ഷാ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ വന്ദന സതീഷ് സ്വാഗതം ആശംസിച്ചു. ഗ്രേഡ് 12 വരെയുള്ള വിദ്യാലയത്തിന്റെ 26 വർഷത്തെ വളർച്ചയെക്കുറിച്ച് ചെയർമാൻ ജോയ് മാത്യൂസ് സംസാരിച്ചു.
േ്േി
2026–27 അധ്യയന വർഷത്തേക്കുള്ള സ്റ്റുഡന്റ് കൗൺസിൽ ഭാരവാഹികളായി സ്റ്റുഡന്റ് പ്രസിഡന്റുമാരായ ലൂയിസ് ജെയിംസ്, ശ്രീദേവി രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചുമതലയേറ്റു. മാർച്ച് പാസ്റ്റും പദവി കൈമാറ്റവും ചടങ്ങിന്റെ ഭാഗമായി നടന്നു. സിഞ്ചിൽ ആരംഭിക്കുന്ന ബ്രിട്ടീഷ് സ്കൂളിന്റെ കാഴ്ചപ്പാടുകൾ ഡോ. മോണിക മാഥൂർ അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റുമാരായി ഡോ. ഗൗസല്യ ലക്ഷ്മി, ഉർമിഷ് ഷിൻഡെ എന്നിവരും ചുമതലയേറ്റു.

