ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണം: പഠനശിബിരം സംഘടിപ്പിച്ച് ഗുരുദേവ സോഷ്യൽ സൊസൈറ്റി


പ്രദീപ് പുറവങ്കര

മനാമ: ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി ബഹ്റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ (GSS) നേതൃത്വത്തിൽ സൽമാനിയ കാനു ഗാർഡനിലുള്ള സൊസൈറ്റി അങ്കണത്തിൽ നാല് ദിവസത്തെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ച പഠനശിബിരം ഏറെ ശ്രദ്ധേയമായി.

article-image

പ്രശസ്ത ഗുരുപ്രഭാഷകനും മോട്ടിവേഷണൽ സ്പീക്കറുമായ ബിജു പുളിക്കലേടത്ത് (പ്രധാനാധ്യാപകൻ, നെടുങ്കണ്ടം പച്ചടി ഗവ. യു.പി. സ്കൂൾ) മൂന്ന് ദിവസങ്ങളിലായി പഠനക്ലാസുകൾ നയിച്ചു. ഗുരുദേവന്റെ ദാർശനിക ആശയങ്ങളും ആധുനിക കേരളത്തിന്റെ വളർച്ചയും പുതിയ തലമുറയ്ക്ക് ലളിതമായി പകർന്നുനൽകാൻ ഈ ക്ലാസുകൾക്ക് സാധിച്ചു.

article-image

ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും ബഹ്റൈൻ ശ്രീനാരായണ കമ്മ്യൂണിറ്റിയുടെ രക്ഷാധികാരിയുമായ കെ.ജി. ബാബുരാജൻ ഭദ്രദീപം കൊളുത്തി നിർവഹിച്ചു.

article-image

സെപ്റ്റംബർ 21-ന് നടന്ന മഹാസമാധി ദിനാചരണ സമാപന സമ്മേളനത്തിൽ, പഠനശിബിരത്തിന് നേതൃത്വം നൽകിയ ബിജു പുളിക്കലേടത്തിനെ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ഗുരുദേവസന്ദേശങ്ങൾ അനുഷ്ഠാനങ്ങളിൽ മാത്രം ഒതുക്കാതെ ജീവിതത്തിൽ ഉൾക്കൊള്ളണമെന്ന് ചടങ്ങിൽ സംസാരിച്ചവർ ആഹ്വാനം ചെയ്തു.

article-image

േ്ിോേ്ി

article-image

സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, വൈസ് ചെയർമാൻ സതീഷ് കുമാർ, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, അസിസ്റ്റന്റ് സെക്രട്ടറി ദേവദത്തൻ, ലേഡീസ് വിങ് പ്രസിഡന്റ് ബിനോ രവീന്ദ്രൻ, സെക്രട്ടറി സിന്ദു റോയി തുടങ്ങിയവർ സംസാരിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ ശിവജി ശിവദാസൻ, രഞ്ജിത്ത് വാസപ്പൻ, ബിനുമോൻ ചുങ്കപ്പാറ, ലേഡീസ് വിങ് അംഗങ്ങളായ വിദ്യാ രാജേഷ്, ആശ ശിവകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങുകളിൽ ജി.എസ്.എസ് കുടുംബാംഗങ്ങളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

article-image

ോേ്േോ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed