പെൺകുട്ടിയെ സോഷ്യൽ മീഡിയ വഴി കെണിയിൽപെടുത്തി ചൂഷണം ചെയ്തു: 21-കാരൻ ബഹ്റൈനിൽ പിടിയിൽ


പ്രദീപ് പുറവങ്കര

മനാമ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴി 13 കാരിയായ പെൺകുട്ടിയെ കെണിയിൽപെടുത്തി ചൂഷണത്തിന് ഇരയാക്കിയ 21-കാരൻ ബഹ്റൈനിൽ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയമാണ് വിവരങ്ങൾ പുറത്തുവിട്ടത്.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ, ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിക്ക് കീഴിലുള്ള 'സൈബർ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്' ആണ് പ്രതിയെ പിടികൂടിയത്. പരാതി ലഭിച്ച ഉടൻ തന്നെ അധികൃതർ അന്വേഷണം ആരംഭിക്കുകയും തെളിവുകൾ ശേഖരിച്ച് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കേസിലെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും ജാഗ്രത തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed