യുഎസ് വിസ ബോണ്ട് പദ്ധതി: ബഹ്റൈനെയും മറ്റ് ഗൾഫ് രാജ്യങ്ങളെയും ഒഴിവാക്കി
പ്രദീപ് പുറവങ്കര
വാഷിംഗ്ടൺ/മനാമ: അമേരിക്ക നടപ്പിലാക്കുന്ന പുതിയ 'വിസ ബോണ്ട്' പദ്ധതിയിൽ നിന്ന് ബഹ്റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളെ ഒഴിവാക്കി. യു.എസ് സന്ദർശിക്കുന്നതിനായി 50 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർ 15,000 ഡോളർ (ഏകദേശം 12.5 ലക്ഷത്തിലധികം രൂപ) വരെ തിരികെ ലഭിക്കുന്ന ഡെപ്പോസിറ്റ് കെട്ടിവെക്കണമെന്നാണ് പുതിയ നിയമം.
നിർദ്ദിഷ്ട പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നുള്ള B-1 (ബിസിനസ്), B-2 (ടൂറിസ്റ്റ്), B-1/B-2 വിസകൾക്ക് അപേക്ഷിക്കുന്നവർക്കാണ് ഈ പദ്ധതി ബാധകമാകുന്നത്. വിസ ഇന്റർവ്യൂ സമയത്ത് അപേക്ഷകൻ 5,000, 10,000 അല്ലെങ്കിൽ 15,000 ഡോളറുകളിൽ എത്ര തുകയാണ് ബോണ്ടായി നൽകേണ്ടതെന്ന് യു.എസ് കൗൺസിലർ ഓഫീസർ തീരുമാനിക്കും.
അമേരിക്കയിൽ എത്തിച്ചേരുന്ന സന്ദർശകർ വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി തങ്ങുന്നത് തടയുന്നതിന്റെ ഭാഗമായാണ് യു.എസ് ഭരണകൂടം ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയത് ഈ മേഖലയിലെ യാത്രക്കാർക്ക് വലിയ ആശ്വാസമായിട്ടുണ്ട്.
cxzc

