യു.എസ് ആർമി സെൻട്രൽ കമാൻഡറുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, യു.എസ് ആർമി സെൻട്രൽ , തേർഡ് ആർമി കമാൻഡിംഗ് ജനറൽ ലെഫ്റ്റനന്റ് ജനറൽ കെവിൻ ലേഹിയുമായി കൂടിക്കാഴ്ച നടത്തി. ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ഷെയ്ഖ് ഖാലിദ് ബിൻ അലി ബിൻ ജാബർ അൽ ഖലീഫയും ചർച്ചയിൽ പങ്കെടുത്തു.

ബഹ്റൈനും അമേരിക്കയും തമ്മിലുള്ള ദീർഘകാല തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ കരുത്ത് ഷെയ്ഖ് നാസർ കൂടിക്കാഴ്ചയിൽ എടുത്തുപറഞ്ഞു. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തുടർച്ചയായി വളരുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത സഹകരണം, പരസ്പര താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമുള്ള പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മേഖലാതലത്തിലും അന്തർദേശീയതലത്തിലുമുള്ള പുതിയ സംഭവവികാസങ്ങളും നിലവിലെ സുരക്ഷാ സാഹചര്യങ്ങളും യോഗത്തിൽ വിലയിരുത്തി. പ്രാദേശികവും അന്തർദേശീയവുമായ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി സുരക്ഷാ വെല്ലുവിളികളിൽ ഏകോപനവും കൂടിയാലോചനകളും വർദ്ധിപ്പിക്കുന്നതിനുള്ള വഴികളും പരസ്പര താൽപ്പര്യമുള്ള വിവിധ വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed