സൗദി അറേബ്യയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബഹ്റൈൻ
പ്രദീപ് പുറവങ്കര
മനാമ: ഇറാഖ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള മിലിഷ്യകളുടെ തുടർച്ചയായ ആക്രമണങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള സൗദി അറേബ്യയുടെ അവകാശത്തിന് പൂർണ്ണ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ച് ബഹ്റൈൻ.
സൗദി അറേബ്യ സ്വീകരിക്കുന്ന നടപടികൾ അന്താരാഷ്ട്ര നിയമങ്ങൾക്കും സ്വയം പ്രതിരോധത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭ (യു.എൻ) ചാർട്ടറിന്റെ വകുപ്പുകൾക്കും പൂർണ്ണമായും അനുസൃതമാണെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
യു.എസ് സെൻട്രൽ കമാൻഡുമായി (സെന്റ്കോം) സഹകരിച്ച് സൗദി സ്വീകരിക്കുന്ന നടപടികൾക്ക് ബഹ്റൈൻ പിന്തുണ അറിയിച്ചു. ശക്തമായ പ്രതിരോധ ശേഷി നിലനിർത്തുമ്പോൾ തന്നെ, മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് സൗദി അറേബ്യ കാണിക്കുന്ന പ്രതിബദ്ധതയെ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രശംസിക്കുകയും ചെയ്തു.
sdfdsf

