'ബഹ്റൈൻ ഷീൽഡ്' സംയുക്ത സൈനിക അഭ്യാസം അവലോകനം ചെയ്ത് ബിഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ്
പ്രദീപ് പുറവങ്കര
മനാമ: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങളിലെ സായുധ സേനകൾ പങ്കെടുത്ത 'ബഹ്റൈൻ ഷീൽഡ്' സംയുക്ത സൈനിക അഭ്യാസ പ്രകടനങ്ങൾ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ തിയാബ് ബിൻ സഖർ അൽ നുഐമി സന്ദർശിച്ച് അവലോകനം ചെയ്തു.
മേഖലാതല വെല്ലുവിളികളെ നേരിടുന്നതിൽ ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ സൈനിക കരുത്ത് വിളിച്ചോതുന്നതാണ് ഈ സൈനിക അഭ്യാസമെന്ന് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. പോരാട്ട സന്നദ്ധത വർദ്ധിപ്പിക്കുന്നതിനും പ്രവർത്തന ശേഷി വികസിപ്പിക്കുന്നതിനും പങ്കാളിത്ത സേനകൾക്കിടയിൽ സൈനിക ആശയങ്ങളിൽ ഏകീകരണം കൊണ്ടുവരുന്നതിനും സംയുക്ത പരിശീലനങ്ങൾ നടത്തുന്നതിൽ ബി.ഡി.എഫ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ജി.സി.സി ഭരണാധികാരികളുടെ പ്രത്യേക ശ്രദ്ധയോടെ സംഘടിപ്പിച്ച 'ബഹ്റൈൻ ഷീൽഡ്', സംയുക്ത പ്രതിരോധത്തിൽ ജി.സി.സിയുടെ പങ്കാളിത്ത സമീപനത്തിന്റെ പ്രായോഗിക ആവിഷ്കാരമാണെന്ന് ലെഫ്റ്റനന്റ് ജനറൽ അൽ നുഐമി വിശേഷിപ്പിച്ചു. ഈ പരിശീലനം അംഗരാജ്യങ്ങൾ തമ്മിലുള്ള സഹോദരബന്ധം ശക്തിപ്പെടുത്തുകയും സൈനിക ഐക്യദാർഢ്യത്തിന്റെ തന്ത്രപ്രധാനമായ തൂണായി വർത്തിക്കുകയും ചെയ്യുന്നു. ഇത് മേഖലയുടെ സുരക്ഷയ്ക്കോ ദേശീയ താൽപ്പര്യങ്ങൾക്കോ ഭീഷണിയാകുന്ന ഏത് തരത്തിലുള്ള അക്രമങ്ങളെയും പ്രതിരോധിക്കാൻ ഗൾഫ് സേനകളെ പ്രാപ്തരാക്കുന്നു.
മേഖലയിൽ തുടരുന്ന ശത്രുതാപരമായ ആക്രമണങ്ങളെ ചൂണ്ടിക്കാട്ടിയ അദ്ദേഹം, കൂട്ടായ ഗൾഫ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ദ്രുത പ്രതികരണ ശേഷി വർദ്ധിപ്പിക്കുന്നതിനും ജി.സി.സി രാജ്യങ്ങളുടെ പരമാധികാരവും സ്ഥിരതയും സംരക്ഷിക്കുന്നതിനും ഈ സൈനിക അഭ്യാസം ശക്തമായ ഒരു ചുവടുവെയ്പ്പാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
vxcv
sadads

