സീറോ മലബാർ സൊസൈറ്റിയുടെ സെന്റ് തോമസ് ദിനാഘോഷവും എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് ദാനവും സമാപിച്ചു


പ്രദീപ് പുറവങ്കര

മനാമ: സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്) ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷവും 'സിംസ് എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ്' ദാനവും സംഘടിപ്പിച്ചു. ബഹ്റൈൻ തിരുഹൃദയ ദേവാലയ റെക്ടറും വികാരിയുമായ റവ. ഫാ. ഫ്രാൻസിസ് പടവുപുരക്കൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. "ബോണീസ് ക്ലാസ് റൂം" ഡയറക്ടറും ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗവുമായ പ്രശസ്ത വിദ്യാഭ്യാസ വിദഗ്ദ്ധൻ ബോണി ജോസഫ് മുഖ്യപ്രഭാഷണം നടത്തുകയും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.

40 വർഷത്തെ നീണ്ട ബഹറിൻ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സിംസ് മുൻ ബോർഡ് അംഗം ജെയിംസ് ജോസഫിനും കുടുംബത്തിനും ചടങ്ങിൽ വെച്ച് ഊഷ്മളമായ യാത്രയയപ്പ് നൽകി. റവ. ഫാ. ഫ്രാൻസിസ് പടവുപുരക്കൽ ജെയിംസ് ജോസഫിന് മൊമെന്റോ നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ബീനാമോൾ ജെയിംസിനെ സിംസ് ലേഡീസ് വിങ് വൈസ് പ്രസിഡന്റ് ജിൻസി ലിയോൺസ് പൊന്നാടയണിയിച്ചു. ജെയിംസ് ജോസഫ് സൊസൈറ്റിക്ക് നൽകിയ വിലയേറിയ സേവനങ്ങളെ സിംസ് ചെയർമാൻ ബെന്നി വർഗീസ് അനുസ്മരിച്ചു.

സിംസ് പ്രസിഡന്റ് പി.ടി. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതം ആശംസിച്ചു. ജോയിന്റ് സെക്രട്ടറി ജോബി ജോസഫ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ ജേക്കബ് വാഴപ്പള്ളി, ജെയ്സൺ മഞ്ഞളി, ഷാജി സെബാസ്റ്റ്യൻ, സോബിൻ ജോസ്, ലേഡീസ് വിങ് ഭാരവാഹികളായ മേരി രഞ്ജിത്ത്, ഷീന തോമസ്, ജെനിറ്റ് ഷിനോയ്, ഐശ്വര്യ ജാക്സൺ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിനോടനുബന്ധിച്ച് സിംസ് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

article-image

asasas

article-image

asas

article-image

asas

You might also like

  • Lulu Exchange
  • Straight Forward

Most Viewed