ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല കുടുംബ സംഗമവും 10,12 ക്ലാസ്സുകളിൽ വിജയിച്ച കുട്ടികൾക്കുള്ള അവാർഡ് ദാനവും സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല(FAT) കുടുംബ സംഗമവും 10,12 ക്ലാസ്സുകളിൽ വിജയിച്ച കുട്ടികൾക്കുള്ള അവാർഡ് ദാനവും നടത്തി. ഫാറ്റ് പ്രസിഡന്റ് ശ്രീ. റോബി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗം ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്ത് കുട്ടികൾക്കുളള മൊമെന്റോയും നൽകി ആദരിച്ചു. മാറി വരുന്ന ജീവിത സാഹചര്യത്തിൽ കുട്ടികളെ കൂടുതൽ ശ്രദ്ധയോടെവേണം തുടർ വിദ്യാഭാസത്തിനായി പുതിയ സാഹചര്യങ്ങളിലേക്ക് അവസരം തെരഞ്ഞെടുക്കേണ്ടത് എന്ന് അദ്ദേഹം പ്രത്യേകം ഓർമ്മിപ്പിച്ചു.

ഫാറ്റ് രക്ഷാധികാരി വർഗീസ് ഡാനിയേൽ, വനിതാ വിംഗ് കവീനർ ബിനു ബിജു, എന്നിവർ ആശംസാ പ്രസംഗം നടത്തി. ഫാറ്റ് ജനറൽ സെക്രട്ടറി അനിൽ പാലയിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ രാജീവൻ നെടുമ്പ്രം നന്ദി പ്രസംഗവും നടത്തി. ഫാറ്റ് വൈസ് പ്രസിഡന്റ് ബ്ലസ്സൻ മാത്യു പരിപാടികൾ നിയന്ത്രിച്ചു. അഡ്വൈസറി ബോർഡ് അംഗങ്ങളായ  ദേവരാജൻ, എബ്രഹാം ജോൺ, സജി ചെറിയാൻ, ബിജു മുതിരക്കാല, ഫാറ്റ് ഭാരവാഹികളായ ജോബിൻ ചെറിയാൻ, ജെയിംസ് ഫിലിപ്പ്‌, വിനു ഐസക്, വിനോദ് കുമാർ, മാത്യു യോഹന്നാൻ, മനോജ് ശങ്കർ, ജോസഫ് കല്ലൂപ്പാറ, നെൽജിൻ നെപ്പോളിയൻ, അദ്നാൻ, ടോബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികളുടെ വിവധ കലാപരിപാടികൾ പരിപാടികൾക്ക് മികവേറ്റി.

article-image

േിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed