കെ.സി.ഇ.സി. ബഹ്റൈൻ പ്രവർത്തന ഉദ്ഘാടനം നടന്നു


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി.) 2026–2027 പ്രവർത്തന വർഷത്തിന്റെ ഉദ്ഘാടനം ജൂൺ 16-ന് ചൊവ്വാഴ്ച വൈകിട്ട് 7.30-ന് കേരള കാത്തലിക് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്നു. കെ.സി.ഇ.സി. പ്രസിഡന്റ് വെരി. റവ. സ്ലീബാ പോൾ കോർ എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ ബഹു. വിനോദ് കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റിച്ചി കളത്തൂരേത്ത് സ്വാഗതവും അസിസ്റ്റന്റ് ട്രഷറർ ജോൺ ഏബനൈസർ നന്ദിയും രേഖപ്പെടുത്തി.

വൈസ് പ്രസിഡന്റുമാരായ വൈദികരുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥനയും സൺഡേസ്കൂൾ കുട്ടികളുടെ കലാപരിപാടികളായ നൃത്തവും ഗാനവും അരങ്ങേറി. തുടർന്ന് 2026–2027 പ്രവർത്തന വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പരിചയപ്പെടുത്തൽ, വാർഷിക പ്രമേയത്തിന്റെ അവതരണം എന്നിവ നടന്നു. കെ.സി.ഇ.സി.യുടെ 2026–2027 പ്രവർത്തന വർഷത്തേക്കുള്ള ലോഗോ പ്രകാശനം ചടങ്ങിൽ നിർവഹിച്ചു. വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ റവ. ഫാ. ജേക്കബ് ഫിലിപ്പ് നടയിൽ വിഷയാവതരണവും വൈസ് പ്രസിഡന്റ് ജെയിംസ് ജോൺ ആശംസാപ്രസംഗവും നടത്തി.

പ്രവർത്തന വർഷത്തിന്റെ വിഷയം സമർപ്പിച്ച ജെയിസ് ബേബിക്കും ലോഗോ രൂപകൽപ്പന നിർവഹിച്ച കുമാരി എലൻ മേരി എൽദോയ്ക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു. ലോഗോ ഡിസൈൻ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാന വിതരണവും നടന്നു. പരിപാടിയുടെ അവതാരകരായി ശ്രീമതി ഏതൽ അനീഷ് ജോസഫും ശ്രീ ക്രിസ് ജോഷ്വ റിച്ചിയും പ്രവർത്തിച്ചു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed