വോയ്‌സ് ഓഫ് ആലപ്പി 'സ്പർശം 2026' മാനസികാരോഗ്യ വെബിനാർ സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യത്തിൽ മാനസിക പ്രതിസന്ധികൾ നേരിടുന്ന പ്രവാസികൾക്ക് പിന്തുണയുമായി വോയ്‌സ് ഓഫ് ആലപ്പി 'സ്പർശം 2026' എന്ന പേരിൽ ബോധവൽക്കരണ വെബിനാർ സംഘടിപ്പിച്ചു. പ്രവാസ ലോകത്തെ മാനസിക സമ്മർദ്ദങ്ങൾ ലഘൂകരിക്കാനും ആത്മവിശ്വാസം പകരുകയുമെന്ന ലക്ഷ്യത്തോടെ നടത്തിയ സെഷൻ പ്രമുഖ സൈക്കോളജി അധ്യാപികയും കണ്ടന്റ് ക്രിയേറ്ററുമായ ഫിദ കടവത്ത് നയിച്ചു.
പ്രവാസികൾക്കിടയിൽ കണ്ടുവരുന്ന ഉറക്കക്കുറവ്, കടുത്ത മാനസിക സമ്മർദ്ദം (Stress), ടെൻഷൻ, ഭാവിെയക്കുറിച്ചുള്ള ആശങ്കകൾ എന്നിവയെക്കുറിച്ച് വിശദമായി ചർച്ച ചെയ്ത സെഷനിൽ, ഇവയെ പ്രായോഗികമായി എങ്ങനെ മറികടക്കാമെന്ന് അവർ വിശദീകരിച്ചു. ബ്രീത്തിങ് എക്സർസൈസ് ഉൾപ്പെടെ മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള ലളിതമായ പരിശീലനങ്ങളും വെബിനാറിന്റെ ഭാഗമായി നൽകി. പങ്കെടുത്തവരുടെ സംശയങ്ങൾക്കും ആശങ്കകൾക്കും ഫിദ കടവത്ത് മറുപടി നൽകി.
വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡൻറ് സിബിൻ സലിം ആശംസകൾ അർപ്പിച്ചു. ഓർഗനൈസേഷൻ മെമ്പർഷിപ്പ് സെക്രട്ടറിയും പ്രോഗ്രാം കോർഡിനേറ്ററുമായ സന്തോഷ് ബാബു നന്ദി രേഖപ്പെടുത്തി.
sdfsdf

