മാസപ്പടി കേസ്: പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ്, വീണാ വിജയനെ ചോദ്യം ചെയ്യുന്നു


ഷീബ വിജയൻ

മാസപ്പടി കേസിൽ എക്സാലോജിക്-സിഎംആർഎൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തുള്ള വാടകവീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നാടകീയമായ പരിശോധന നടത്തുന്നു. കേരള പൊലീസിനെയോ ഇന്റലിജൻസിനെയോ മുൻകൂട്ടി അറിയിക്കാതെ അതീവ രഹസ്യമായാണ് ഒരേസമയം പന്ത്രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് ആരംഭിച്ചത്. കേസിൽ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഈ നടപടി. ഇതിന്റെ ഭാഗമായി പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഇഡി ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ വീട്ടിലെത്തി ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വീണയുടെ സാമ്പത്തിക ഇടപാടുകൾ, കമ്പനി വിവരങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്.

article-image

adsadsdsaads

You might also like

  • Lulu Exchange
  • Straight Forward

Most Viewed