ഹൈപ്പർടെൻഷനെതിരെ എ.ഐ സാങ്കേതികവിദ്യ; അൽ ഹിലാൽ ഇൻറർ-സ്കൂൾ സോഷ്യൽ സംരംഭകത്വ ചലഞ്ചിൽ ദി ഏഷ്യൻ സ്കൂളിന് ഒന്നാം സ്ഥാനം


പ്രദീപ് പുറവങ്കര

മനാമ: ആഗോള ആരോഗ്യ പ്രശ്നമായ രക്തസമ്മർദ്ദത്തിന് (Hypertension) പരിഹാരമായി കൃത്രിമബുദ്ധിയിൽ (AI) അധിഷ്ഠിതമായ ആരോഗ്യ പരിരക്ഷാ മാതൃകകൾ അവതരിപ്പിച്ച് ബഹ്‌റൈനിലെ സ്കൂൾ വിദ്യാർത്ഥികൾ. അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് സംഘടിപ്പിച്ച പ്രഥമ 'ഇൻറർ-സ്കൂൾ സോഷ്യൽ എൻട്രപ്രണർഷിപ്പ് ചലഞ്ചിലാണ്' യുവാക്കളുടെ ഈ നൂതന കണ്ടുപിടുത്തങ്ങൾ ശ്രദ്ധേയമായത്. ലോക ഹൈപ്പർടെൻഷൻ ദിനത്തോടനുബന്ധിച്ച് ഗ്രൂപ്പിന്റെ മുഹറഖ് ബ്രാഞ്ചിലായിരുന്നു പരിപാടി.

ബഹ്‌റൈനിലെ പത്ത് പ്രമുഖ സ്കൂളുകളാണ് ഈ മത്സരത്തിൽ പങ്കെടുത്തത്. ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ, ന്യൂ മില്ലേനിയം സ്കൂൾ, ക്രിയേറ്റിവിറ്റി പ്രൈവറ്റ് സ്കൂൾ, പാകിസ്ഥാൻ സ്കൂൾ, ദി ഇന്ത്യൻ സ്കൂൾ, ദി ഏഷ്യൻ സ്കൂൾ, ദി ന്യൂ ഇന്ത്യൻ സ്കൂൾ, ബംഗ്ലാദേശ് സ്കൂൾ, ക്വാളിറ്റി എഡ്യൂക്കേഷൻ സ്കൂൾ, ന്യൂ ഹൊറൈസൺ സ്കൂൾ എന്നിവയായിരുന്നു പങ്കെടുത്ത വിദ്യാലയങ്ങൾ.

ലlarge ലാംഗ്വേജ് മോഡലുകൾ (LLM) ഉപയോഗിച്ച് രോഗികൾക്ക് സ്വയം ആരോഗ്യം നിയന്ത്രിക്കാനും, ഡോക്ടർമാർക്ക് റിമോട്ട് മോണിറ്ററിംഗ് നടത്താനും സാധിക്കുന്ന എ.ഐ പ്ലാറ്റ്‌ഫോം വികസിപ്പിച്ച 'ദി ഏഷ്യൻ സ്കൂൾ' മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. 100 ബഹ്‌റൈനി ദീനാർ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനങ്ങളും ഇവർ സ്വന്തമാക്കി. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ 'ന്യൂ ഹൊറൈസൺ സ്കൂൾ' 50 ദീനാറും ട്രോഫിയും സമ്മാനങ്ങളും നേടി.

വിദ്യാർത്ഥികൾ പ്രകടിപ്പിച്ച നവീകരണ നിലവാരം തികച്ചും മാതൃകാപരമാണെന്ന് അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ പറഞ്ഞു. ഇത്തരം നൂതന എ.ഐ സംവിധാനങ്ങൾ തങ്ങളുടെ ആരോഗ്യ പരിരക്ഷാ മോഡലിൽ ഉൾപ്പെടുത്താൻ സ്ഥാപനം ലക്ഷ്യമിടുന്നുണ്ടെന്നും, ഈ മത്സരം ഇനി മുതൽ എല്ലാ വർഷവും സ്ഥിരമായി സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

sdfsfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed