കൊല്ലം പ്രവാസി അസോസിയേഷൻ സിത്ര ഏരിയയ്ക്ക് പുതിയ നേതൃത്വം


പ്രദീപ് പുറവങ്കര

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സിത്ര ഏരിയ സമ്മേളനം ടുബ്ലിയിലെ കെ.പി.എ ഹാളിലുള്ള കൊട്ടാരക്കര ശ്രീധരൻ നായർ നഗറിൽ വെച്ച് നടന്നു. ഏരിയ കോ-ഓർഡിനേറ്റർ ഫൈസൽ പത്തനാപുരം സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വിനീഷ് മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അരുൺ കുമാർ സ്വാഗതവും കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ മുഖ്യപ്രഭാഷണവും നടത്തി.

കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന-സാമ്പത്തിക റിപ്പോർട്ടുകൾ സെക്രട്ടറി അരുൺ കുമാർ അവതരിപ്പിച്ചു പാസാക്കി. തുടർന്ന് ഇവ കെ.പി.എ സെക്രട്ടറിമാരായ അനിൽ കുമാർ, രജീഷ് പട്ടാഴി എന്നിവർക്ക് കൈമാറി.

article-image

തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. കെ.പി.എ സെക്രട്ടറി അനിൽ കുമാർ, ഏരിയ കോ-ഓർഡിനേറ്റർ സിദ്ദിഖ് ഷാ എന്നിവർ വരണാധികാരികളായിരുന്നു. വിനീഷ് മോഹനൻ (പ്രസിഡന്റ്), അരുൺ കുമാർ (സെക്രട്ടറി), അനിൽകുമാർ (ട്രഷറർ), മനാഫ് (വൈസ് പ്രസിഡന്റ്), വിഷ്ണു ഷാജി (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, സിദ്ദിഖ് ഷാ എന്നിവർ ആശംസകൾ നേർന്നു. വരും ദിവസങ്ങളിൽ കൂടുതൽ ജീവകാരുണ്യ-ക്ഷേമ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

article-image

sfsfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed