ബഹ്റൈൻ കെ.എം.സി.സി ജീവസ്പർശം രക്തദാന ക്യാമ്പ് ശ്രദ്ധേയമായി; നൂറിലധികം പേർ പങ്കാളികളായി
പ്രദീപ് പുറവങ്കര
മനാമ: കെ.എം.സി.സി ബഹ്റൈൻ ഹെൽത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് സംഘടിപ്പിച്ച 46-ാമത് 'ജീവസ്പർശം' രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. "അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം" എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ നൂറിലധികം പേർ രക്തം ദാനം ചെയ്തു. ബ്ലഡ് ബാങ്ക് അധികൃതരുടെ പ്രത്യേക ആവശ്യപ്രകാരമാണ് ക്യാമ്പ് ഒരുക്കിയത്.
കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ എ.പി ഫൈസൽ, അഷ്‌റഫ് കാട്ടിൽപ്പീടിക, കെ.പി മുസ്തഫ, സലീം തളങ്കര, ഷാഫി പാറക്കട്ടെ, അഷ്‌റഫ് കക്കണ്ടി, ഷഹീർ കാട്ടാമ്പള്ളി, ഫൈസൽ കണ്ടീതാഴ, ഹെൽത്ത് വിങ് ജനറൽ കൺവീനർ ഉമ്മർ കൂട്ടിലങ്ങാടി, വനിതാ വിങ് സെക്രട്ടറി റിസ്വി ശിഹാബ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഹെൽത്ത് വിങ് ഭാരവാഹികളായ സത്താർ ഉപ്പള, ഷഹീൻ, അനസ് നാട്ടുകൽ, അൻസാർ ചങ്ങലീരി, സിദ്ദീഖ്, ആഷിഖ് സിദ്ധിക്ക്, ആഷിക് പൊന്നു, ഷമീർ, റിയാസ് ഹമീദ്, അച്ചു പൊവ്വൽ, മുജീബ്, മുനീർ അഷ്‌റഫ് എന്നിവരും സജീവമായി പങ്കെടുത്തു.
വളണ്ടിയർ വിങ് ക്യാപ്റ്റൻ സിദ്ദീഖ് അദ്ലിയയുടെ നിയന്ത്രണത്തിൽ ഒ.കെ കാസിം, റിയാസ് ഓമാനൂർ, റഫീഖ് നാദാപുരം, ഷിഹാബ് കെ.ആർ, ഹാഷിർ കഴുങ്ങിൽ, മൂസ ഒളവട്ടൂർ, ശഹീർ, ഇബ്രാഹിം ഖലീൽ, മൗസൽ മൂപ്പൻ, മുഹമ്മദ് കുഞ്ഞി, നവാസ്, നാസർ മുല്ലാളി, അനസ്, ഫായിസ്, അൻവർ എന്നിവർ വളണ്ടിയർ സേവനങ്ങൾ ഏകോപിപ്പിച്ചു.
sfdsdf

