ഫാദര്‍ ജേക്കബ് തോമസിന് ബഹ്റൈൻ സെന്റ് തോമസ് യുവജന പ്രസ്ഥാനം യാത്രയയപ്പ് നല്‍കി
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരിയും സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രസിഡണ്ടുമായ റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കലിന് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സ്നേഹനിർഭരമായ യാത്രയയപ്പ് നല്‍കി.
ഇടവക സഹ വികാരി റവ. ഫാദര്‍ തോമസുകുട്ടി പി.എൻ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി മാക്സ് മാത്യൂസ് സ്വാഗതം ആശംസിച്ചു. കത്തീഡ്രല്‍ ട്രസ്റ്റി ജോണ്‍ കെ. പി., സെക്രട്ടറി കുരുവിള പാപ്പി, ജിനു ചെറിയാന്‍, സിമി മേരി ബേബി, ബോണി മുളപ്പാംപള്ളില്‍, അന്നമ്മ തോമസ് എന്നിവര്‍ ചടങ്ങിൽ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അലീന റിജിന്‍, ജെറിന്‍ ജോര്‍ജ്ജ്, റിയ ജെയ്സ്, ജെറിന്‍ രാജ് സാം എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ചടങ്ങിന് മാറ്റുകൂട്ടി.
കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം സംഘടനയ്ക്ക് നൽകിയ മാതൃകാപരമായ നേതൃത്വത്തിനും കരുതലിനും റവ. ജേക്കബ് തോമസ് അച്ചന് യുവജന പ്രസ്ഥാനത്തിന്റെ വകയായി ഉപഹാരം സമർപ്പിച്ചു. മറുപടി പ്രസംഗത്തിൽ അദ്ദേഹം ഏവർക്കും നന്ദി അറിയിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ജസ്റ്റിന്‍ മാത്യൂ വര്‍ക്കി ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി.
sdasd

