റസ്റ്റോറന്റ് പരിശോധനയ്ക്കിടെ കൈക്കൂലി നൽകാൻ ശ്രമം: ബഹ്റൈനിൽ രണ്ട് സ്ത്രീകൾ റിമാൻഡിൽ
പ്രദീപ് പുറവങ്കര
മനാമ: ക്യാപിറ്റൽ ഗവർണറേറ്റിലെ റസ്റ്റോറന്റിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ച കേസിൽ രണ്ട് സ്ത്രീകൾ റിമാൻഡിലായതായി പബ്ലിക് പ്രൊസിക്യൂഷൻ അറിയിച്ചു. ഇവരെ തുടനടപടികൾക്കായി ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
ഉമൽഹസം മേഖലയിലെ ഒരു റസ്റ്റോറന്റിൽ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (BTEA) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം. റസ്റ്റോറന്റിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ പിഴ ചുമത്താൻ ആരംഭിച്ചു. ഈ സമയം നിയമനടപടികൾ ഒഴിവാക്കാനും റിപ്പോർട്ട് നൽകാതിരിക്കാനുമായി പ്രതികളായ സ്ത്രീകൾ ഉദ്യോഗസ്ഥർക്ക് പണം വാഗ്ദാനം ചെയ്യുകയായിരുന്നു.
ഉദ്യോഗസ്ഥർ ഉടൻ തന്നെ വിവരം തങ്ങളുടെ സൂപ്പർവൈസറെ അറിയിക്കുകയും സംഭവം രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം മേൽനടപടികൾ സ്വീകരിച്ച് പ്രതികളെ കസ്റ്റഡിയിലെടുത്തു.
ssf

