അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാപ്രവാഹം: വിനോദ് കെടാമംഗലം


പ്രദീപ് പുറവങ്കര

മനാമ: മലയാള കവിതകൾക്കും ഗാനശാഖയ്ക്കും മറക്കാനാവാത്ത സംഭാവനകൾ നൽകിയ കവി അനിൽ പനച്ചൂരാന് പ്രണാമമർപ്പിച്ചുകൊണ്ട് ബഹ്റൈൻ എ.കെ.സി.സി.യുടെ (AKCC) 'അക്ഷരക്കൂട്ട്' കൂട്ടായ്മ വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്തു. അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാപ്രവാഹമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.

വളർന്നുവരുന്ന ഡിജിറ്റൽ സൗകര്യങ്ങളും പഴയ വായനാലോകവും തമ്മിലുള്ള ഒത്തുചേരലാണ് അക്ഷരക്കൂട്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് എ.കെ.സി.സി. പ്രസിഡന്റ് ചാൾസ് ആലുക്ക പറഞ്ഞു. മനുഷ്യത്വത്തിന്റെ ഇത്തിരിവെട്ടം സമൂഹത്തിലേക്ക് എത്തിക്കുകയാണ് എഴുത്തുകാരന്റെയും വായനക്കാരന്റെയും ദൗത്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച അക്ഷരക്കൂട്ട് കൺവീനർ ജോജി കുര്യൻ അഭിപ്രായപ്പെട്ടു. സമഭാവനയുടെ വായനാലോകം സൃഷ്ടിക്കാൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് എ.കെ.സി.സി. മാതൃവേദി പ്രസിഡന്റ് ലിവിൻ ജിബി ആശംസിച്ചു.

പ്രവാസജീവിതം വെറുമൊരു ജീവിതോപാധിയായി മാത്രം കാണാതെ വൈവിധ്യവൽക്കരിക്കാൻ പ്രവാസികൾ ഇത്തരം സാംസ്കാരിക സംഘടനകളിലേക്ക് കടന്നുവരണമെന്ന് ജനറൽ സെക്രട്ടറി ജീവൻ ചാക്കോ അഭ്യർത്ഥിച്ചു. ലോകം ഡിജിറ്റൽ യുഗത്തിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക് മാറുന്ന കാലത്ത്, യഥാർത്ഥ വായനയുടെ ലോകത്തേക്ക് പ്രവാസികളെ നയിക്കാനുള്ള വലിയ ഉത്തരവാദിത്തം അക്ഷരക്കൂട്ടിനുണ്ടെന്ന് വൈസ് പ്രസിഡന്റ് പോളി വിതയത്തിൽ ചൂണ്ടിക്കാട്ടി.

ചടങ്ങിൽ ജിബി അലക്സ് സ്വാഗതവും പോളി വിതയത്തിൽ നന്ദിയും പറഞ്ഞു. ആദർശ മാധവ്, ബോബൻ ജോൺ, സുനിൽ തോമസ് റാന്നി, ഫസീല ഖദീജ, മെയ് മോൾ ചാൾസ്, റോബിൻ കെ. സെബാസ്റ്റ്യൻ, ഐസക് രാജു, സോണി കൈനകരി, ജെയിംസ് ജോസഫ്, ജോളി ജോജി, സിന്ധു ബൈജു, സെലിൻ ജെയിംസ്, ജോണി ബോബൻ എന്നിവർ സംസാരിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed