കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയയ്ക്ക് പുതിയ സാരഥികൾ; മെഡിക്കൽ ക്യാമ്പും പുസ്തക കൈമാറ്റവും സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ്റെ (കെ.പി.എ) സൽമാബാദ് ഏരിയ സമ്മേളനം സൽമാബാദ് അൽ ഹിലാൽ മെഡിക്കൽ സെൻ്റർ ഹാളിൽ വെച്ച് നടന്നു. ഏരിയ പ്രസിഡൻ്റ് തുളസിരാമന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഏരിയ കോ-ഓർഡിനേറ്റർ ലിനീഷ് പി. ആചാരി ഉദ്ഘാടനം ചെയ്തു. കെ.പി.എ പ്രസിഡൻ്റ് അനോജ് മാസ്റ്റർ സംഘടനപ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി അനൂപ് യു. എസ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അബ്ദുൽ സലിം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

article-image

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഏരിയ അംഗം ആൻ്റണി കെ.പി.എ ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത എഴുപത്തഞ്ചോളം പുസ്തകങ്ങൾ ചടങ്ങിൽ വെച്ച് അനോജ് മാസ്റ്റർക്ക് കൈമാറി. സമ്മേളനത്തോടനുബന്ധിച്ച് അൽ ഹിലാൽ മെഡിക്കൽ സെൻ്ററുമായി സഹകരിച്ച് അസോസിയേഷൻ അംഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.

തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ജെയിൻ ടി. തോമസ് (പ്രസിഡൻ്റ്), അനൂപ് യു. എസ് (സെക്രട്ടറി), അബ്ദുൽ സലിം (ട്രഷറർ), സന്തോഷ് കുമാർ (വൈസ് പ്രസിഡൻ്റ്), സുലൈമാൻ ഇസ്മയിൽ (ജോയിൻ്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. സെൻട്രൽ കമ്മിറ്റി പ്രതിനിധിയായി തുളസിരാമനെ തിരഞ്ഞെടുത്തു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, വൈസ് പ്രസിഡൻ്റ് കോയിവിള മുഹമ്മദ് കുഞ്ഞ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

article-image

AAA

You might also like

  • Lulu Exchange
  • Straight Forward

Most Viewed