വി. ഡി. സതീശൻ മുഖ്യമന്ത്രിയായതിൽ സന്തോഷം പങ്കിട്ട് ഐ.വൈ.സി.സി ദേശീയ കമ്മിറ്റിയുടെ 'ആഘോഷരാവ്'
പ്രദീപ് പുറവങ്കര
മനാമ: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി. ഡി. സതീശൻ തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം പങ്കുവെച്ച് ഐ.വൈ.സി.സി (ഇന്ത്യൻ യൂത്ത് കോൺഗ്രസ് കൾച്ചറൽ ഫോറം) ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ആഘോഷരാവ്' സംഘടിപ്പിച്ചു. നിരവധി പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ പുതിയ മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്നു.
വി. ഡി. സതീശന്റെ നേതൃത്വത്തിൽ കേരളത്തിന്റെ വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും പുതിയ ദിശയും കരുത്തും ലഭിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
നേതാക്കളും പ്രവർത്തകരും ഒത്തുചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയും പുതിയ സർക്കാരിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. പുതിയ നേതൃത്വത്തിന് കീഴിൽ കേരളം കൂടുതൽ പുരോഗതി കൈവരിക്കുമെന്ന ആത്മവിശ്വാസം ഐ.വൈ.സി.സി ദേശീയ കമ്മിറ്റി ഭാരവാഹികൾ യോഗത്തിൽ പ്രകടിപ്പിച്ചു.
േ്േി

