യാത്രയയപ്പ് നൽകി


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബയ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബേത് ലഹേം ഏരിയ യൂണിറ്റിന്റെ നേതൃത്വത്തിൽ, ഏരിയാ യൂണിറ്റ് അംഗം മനോഷ് കോരയ്ക്കും കുടുംബത്തിനും യാത്രയയപ്പ് നൽകി. ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി ബഹ്റൈനിൽ നിന്നും മറ്റൊരു പ്രവാസ ലോകത്തേക്ക് പോകുന്ന ഇവർക്കുള്ള ഇടവകയുടെ സ്നേഹോപഹാരം പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ വികാരി വന്ദ്യ സ്ലീബ പോൾ കൊറേപ്പിസ്ക്കോപ്പ വട്ടവേലിൽ കൈമാറി.

ചടങ്ങിൽ ഇടവക സെക്രട്ടറി ബെന്നി പി. മാത്യു, ജോയിന്റ് സെക്രട്ടറി എബി പി. ജേക്കബ്, ജോയിന്റ് ട്രഷറർ സിബു ജോൺ, മാനേജിങ് കമ്മിറ്റി ഭാരവാഹികളായ ജെറിൻ ടോം പീറ്റർ, ബിജു തേലപ്പള്ളി, ഏരിയാ യൂണിറ്റ് അംഗം ബിസി എബി എന്നിവർ ആശംസകൾ നേർന്നു. കോർഡിനേറ്റർ സച്ചിൻ തോമസ് സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ സൂസൻ ചെറിയാൻ നന്ദി രേഖപ്പെടുത്തി.

തനിക്കും കുടുംബത്തിനും നൽകിയ സ്നേഹനിർഭരമായ യാത്രയയപ്പിന് മനോഷ് കോര മറുപടി പ്രസംഗത്തിലൂടെ നന്ദി അറിയിച്ചു.

article-image

sdfsdf

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed