അംവാജ് റോഡിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു
പ്രദീപ് പുറവങ്കര
അംവാജ് റോഡിൽ വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികൻ മരണപ്പെട്ടതായി അധികൃതർ അറിയിച്ചു. അപകടത്തെക്കുറിച്ച് വിവരമറിഞ്ഞയുടൻ അടിയന്തര രക്ഷാപ്രവർത്തകരും മെഡിക്കൽ സംഘവും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയിരുന്നു.
തുടർന്ന് ട്രാഫിക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആവശ്യമായ നിയമനടപടികളും മറ്റ് അഡ്മിനിസ്ട്രേറ്റീവ് നടപടിക്രമങ്ങളും പൂർത്തിയാക്കി. എന്നാൽ അപകടത്തിൽപ്പെട്ട വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ അപകടത്തിന്റെ കൃത്യമായ കാരണങ്ങളോ പ്രാഥമികമായി ലഭ്യമായിട്ടില്ല.
eassfs

