ഉപഭോക്തൃ സംരക്ഷണ നിയമം കർശനമാക്കി ബഹ്‌റൈൻ: നിയമലംഘകർക്ക് 20,000 ദിനാർ വരെ പിഴയും സസ്പെൻഷനും


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തെ ഉപഭോക്തൃ സംരക്ഷണ നിയമങ്ങളിൽ കർശനമായ ഭേദഗതികൾ വരുത്താൻ ബഹ്‌റൈൻ പാർലമെന്റ് ഐക്യകണ്ഠേന തീരുമാനിച്ചു. പുതിയ ഭേദഗതികൾ പ്രകാരം നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് 20,000 ബഹ്‌റൈനി ദിനാർ വരെ പിഴ ചുമത്താനും സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടാനും വ്യവസ്ഥയുണ്ട്.

2012-ലെ 35-ാം നമ്പർ നിയമത്തിലാണ് പാർലമെന്ററി ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് അഫയേഴ്സ് കമ്മിറ്റി മാറ്റങ്ങൾ ശുപാർശ ചെയ്തത്. നിലവിലെ നിയമം നടപ്പിലാക്കിയപ്പോൾ കണ്ടുവന്ന പോരായ്മകൾ പരിഹരിക്കാനും മാറുന്ന വിപണി സാഹചര്യങ്ങൾക്കും ഉപഭോക്തൃ സ്വഭാവത്തിനും അനുസൃതമായി നിയമം പരിഷ്കരിക്കാനുമാണ് ഈ നീക്കമെന്ന് വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ഫക്രോ പറഞ്ഞു.

പുതിയ നിയമപ്രകാരം, നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾ മൂന്ന് മാസം വരെ അടച്ചുപൂട്ടാനോ ആറ് മാസം വരെ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ (CR) സസ്പെൻഡ് ചെയ്യാനോ അധികൃതർക്ക് അധികാരമുണ്ടാകും. ഗുരുതരമായ നിയമലംഘനങ്ങളിൽ കൊമേഴ്‌സ്യൽ രജിസ്റ്ററിൽ നിന്ന് സ്ഥാപനത്തെ നീക്കം ചെയ്യാനും അഡ്മിനിസ്‌ട്രേറ്റീവ് പിഴകൾ ഈടാക്കാനും മന്ത്രിയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ സാധിക്കുമെന്നും ഭേദഗതിയിൽ വ്യക്തമാക്കുന്നു.

article-image

vbcxbv

You might also like

  • Lulu Exchange
  • Straight Forward

Most Viewed