മനുഷ്യക്കടത്ത്: 17 വയസ്സുകാരിയെ ചൂഷണത്തിനിരയാക്കിയ ഏഷ്യൻ വംശജ പിടിയിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: പതിനേഴുകാരിയായ പെൺകുട്ടിയെ വിദേശത്തുനിന്ന് എത്തിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി നിർബന്ധിതമായി ഉപയോഗിച്ച കേസിൽ ഏഷ്യൻ വംശജയായ സ്ത്രീയെ ബഹ്‌റൈൻ പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള ഹ്യൂമൻ ട്രാഫിക്കിംഗ് വിരുദ്ധ വിഭാഗമാണ് പ്രതിയെ പിടികൂടിയത്.
പെൺകുട്ടിയെ രാജ്യത്തിന് പുറത്തുനിന്ന് എത്തിച്ച് വിവിധ തരത്തിലുള്ള ചൂഷണങ്ങൾക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഇരയാക്കി എന്ന വിവരത്തെത്തുടർന്ന് പോലീസ് ഉടനടി അന്വേഷണം ആരംഭിക്കുകയായിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പ്രതിക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
dsfsdf



